ബെംഗളൂരു: കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. 10 ദിവസത്തെക്കാണ് ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ സമ്മേളനം നടക്കുന്നത്. അഞ്ച് ബില്ലുകളും മൂന്ന് സ്വകാര്യ ബില്ലുകളും രണ്ട് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും സമ്മേളനത്തിൽ അവതരിപ്പിക്കും.
കർണാടക സർവകലാശാല (ഭേദഗതി ബിൽ), ബസവന ബാഗേവാഡി വികസന അതോറിറ്റി ബിൽ, ഗ്രാമീണ വികസനം, പഞ്ചായത്ത് രാജ് സർവകലാശാല (ഭേദഗതി) ബിൽ, കർണാടക ലേബർ വെൽഫെയർ ഫണ്ട് (ഭേദഗതി) ബിൽ, കർണാടക ടൂറിസം റോപ്‌വേ ബിൽ, ബിബിഎംപി (ഭേദഗതി) ഓർഡിനൻസ്, കർണാടക ജിഎസ്ടി (ഭേദഗതി) എന്നിവയാണ് പ്രധാനമായി അവതരിപ്പിക്കുന്ന ബില്ലുകൾ.
6,000 പോലീസുകാരടക്കം 8,500 സുരക്ഷ സേനയെ വിധാൻ സൗധയ്ക്ക് സമീപം വിന്യസിച്ചിട്ടുണ്ടെന്ന് സ്പീക്കർ യു. ടി. ഖാദർ പറഞ്ഞു. മഹാത്മാഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന ബെളഗാവി കോൺഗ്രസ് സമ്മേളനത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ചിത്ര പ്രദർശനം ഉണ്ടായിരിക്കും.കൂടാതെ അനുഭവ മണ്ഡപത്തിൻ്റെ പുതിയ ചിത്രം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.
TAGS: KARNATAKA | WINTER SESSION
SUMMARY: Winter session at Belagavi to begin tomorrow
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…