ഡൽഹി ചലോ മാര്‍ച്ചില്‍ നിന്ന് കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങി. വിവിധ ആവശ്യങ്ങളുന്നയിച്ച് ശംഭു അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതെതുടര്‍ന്നാണ് പിന്‍മാറ്റം. സംഘര്‍ഷത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
സംയുക്ത കിസാന്‍ മോര്‍ച്ചയുടേയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടേയും യോഗത്തിന് ശേഷമായിരിക്കും അടുത്ത നടപടിയെന്തെന്ന് തീരുമാനിക്കുക. പോലീസിന്റെ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് പഞ്ചാബിലെ കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ മാര്‍ച്ച് ആരംഭിച്ചത്.
കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, എസ്‌കെഎം ഗ്രൂപ്പുകളില്‍ നിന്നുള്ള 101 കര്‍ഷകരാണ് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടത്. ഇതിനിടെയാണ് പോലീസ് മാര്‍ച്ച് തടഞ്ഞത്. തുടര്‍ന്ന് പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടുകയും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയുമായിരുന്നു.
TAGS : DELHI CHALO MARCH
SUMMARY : Clashes in ‘Delhi Chalo’ March; 9 people were injured
ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും, രക്തദാന ക്യാമ്പും, ഹൂഡി ഗവണ്‍മെന്റ് സ്‌കൂളില്‍…
ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ് റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. മെയ്…
ബത്തേരി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി വില്‍സണ്‍ ആണ് മരിച്ചത്. കോളിയാടി ചെമ്പകചുവട്ടില്‍ കാറിന്…
ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന് കേന്ദ്രസുരക്ഷ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…