ബെംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ 4 പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പരപ്പന അഗ്രഹാര സ്വദേശിയായ 36 വയസ്സുകാരിക്കു നേരെയാണ് ആക്രമണമുണ്ടായത്. ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.
ബ്യൂട്ടീഷനായ യുവതിയെ സുഹൃത്തും മറ്റ് 3 പേരും ചേർന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനു ശേഷം പ്രതികൾ യുവതിയെ നിർബന്ധിച്ച് 20,000 രൂപ ഓൺലൈൻ വാതുവയ്പ് ആപ്പിൽ നിക്ഷേപിച്ചു. ഒപ്പം വീട്ടിൽ നിന്ന് 2 മൊബൈൽ ഫോണുകളും ഫ്രിഡ്ജും വാഷിങ് മെഷീനും എടുത്തു കൊണ്ടു പോയതായും യുവതിയുടെ പരാതിയിൽ പറയുന്നു. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗത്തിനും കൊള്ളയടിക്കലിനും കേസെടുത്തു. യുവതിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയതായും പോലീസ് അറിയിച്ചു.
SUMMARY: Bengaluru woman allegedly gang-raped, robbed at friend’s house; four accused arrested.
കൊച്ചി: ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന്…
കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മൂന്ന്…
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരേ പീഡന പരാതിയുമായി യുവതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ്…
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ റാപ്പർ വേടന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും സെപ്റ്റംബർ 9ന്…
തിരുവനന്തപുരം: കേരളത്തിൽ 20 ദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന്‍ 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില…
ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്ത് ലക്ഷം രൂപയും വരെയും നൽകുന്ന ഇൻഷുറൻസ്…