ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന യുവതി തന്റെ അനുഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് സ്വന്തം സ്ഥലത്തേക്കുള്ള റാപ്പിഡ് യാത്രക്കിടെയുണ്ടായ അനുഭവമാണ് മീന ഗോയൽ ലിങ്ക്ഡിനിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചത്.
ആപ്പില്‍ 534 യാത്രാ തുകയായി രൂപയാണ് കാണിച്ചിരുന്നത്. എന്നാൽ, ഡ്രൈവറുടെ സ്ക്രീനില്‍ 650 രൂപ കാണിച്ചു. പെട്ടെന്നു പണം അടക്കണമെന്നും അടുത്ത റൈഡ് ബുക്ക് ആയിട്ടുണ്ടെന്നും ഡ്രൈവര്‍ യുവതിയെ ധരിപ്പിച്ചു. എന്നാല്‍ ആപ് കാണിക്കാന്‍ യുവതി ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോഴാണ് വ്യാജ ആപ് ഉപയോഗിച്ചെന്ന് മനസ്സിലായത്. റാപ്പിഡോവിന് സമാനമായ ലോഗോയുള്ള ആപ് ആണ് കാണിച്ചത്. സംശയം തോന്നി ചോദ്യം ചെയ്തതോടെ ഡ്രൈവര്‍ കുറ്റം സമ്മതിച്ചു എന്നാണു യുവതി പറയുന്നത്. ഇന്ത്യയിലെ റാപ്പിഡോ ആപ്പിന്റെയും സമാനമായ റൈഡ് ആപ്പുകളുടെയും ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള ഒരു പുതിയ തട്ടിപ്പ് നടക്കുന്നുണ്ട്. അടുത്തിടെ, വ്യാജമായി കാണപ്പെടുന്ന റൈഡ്-ഹെയ്‌ലിംഗ് ആപ്പുകൾ വഴി അമിത നിരക്ക് ഈടാക്കുന്നതായി നിരവധി യാത്രക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും യുവതി ഇന്‍സ്റ്റാ പോസ്റ്റില്‍ പറഞ്ഞു.
സംഭവം വൈറല്‍ ആയതോടെ റാപ്പിഡോ, ഡ്രൈവറുടെ അക്കൗണ്ട് ആപ്പിൽനിന്ന് നീക്കുകയും യുവതിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.
SUMMARY: Woman alleges Rapido driver tried to overcharge passenger using fake app
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…
ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്‌എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍ റണ്‍ നടത്തി. 8 കോച്ചുകള്‍ ഉള്ള റാക്കാണ്…