ബെംഗളൂരുവിൽ പുതിയ തട്ടിപ്പ്? നിരക്ക് വർധിപ്പിക്കാൻ റാപ്പിഡോ ഡ്രൈവർ വ്യാജ ആപ്പ് ഉപയോഗിച്ചതായി ആരോപിച്ച് യാത്രക്കാരി

ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന യുവതി തന്റെ അനുഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.  ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് സ്വന്തം സ്ഥലത്തേക്കുള്ള റാപ്പിഡ് യാത്രക്കിടെയുണ്ടായ അനുഭവമാണ് മീന ഗോയൽ ലിങ്ക്ഡിനിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചത്.

ആപ്പില്‍ 534 യാത്രാ തുകയായി രൂപയാണ് കാണിച്ചിരുന്നത്. എന്നാൽ, ഡ്രൈവറുടെ സ്ക്രീനില്‍ 650 രൂപ കാണിച്ചു. പെട്ടെന്നു പണം അടക്കണമെന്നും അടുത്ത റൈഡ് ബുക്ക് ആയിട്ടുണ്ടെന്നും ഡ്രൈവര്‍ യുവതിയെ ധരിപ്പിച്ചു. എന്നാല്‍  ആപ് കാണിക്കാന്‍ യുവതി ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോഴാണ് വ്യാജ ആപ് ഉപയോഗിച്ചെന്ന് മനസ്സിലായത്. റാപ്പിഡോവിന് സമാനമായ ലോഗോയുള്ള ആപ് ആണ് കാണിച്ചത്. സംശയം തോന്നി ചോദ്യം ചെയ്തതോടെ ഡ്രൈവര്‍ കുറ്റം സമ്മതിച്ചു എന്നാണു യുവതി പറയുന്നത്. ഇന്ത്യയിലെ റാപ്പിഡോ ആപ്പിന്റെയും സമാനമായ റൈഡ് ആപ്പുകളുടെയും ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള ഒരു പുതിയ തട്ടിപ്പ് നടക്കുന്നുണ്ട്. അടുത്തിടെ, വ്യാജമായി കാണപ്പെടുന്ന റൈഡ്-ഹെയ്‌ലിംഗ് ആപ്പുകൾ വഴി അമിത നിരക്ക് ഈടാക്കുന്നതായി നിരവധി യാത്രക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും യുവതി ഇന്‍സ്റ്റാ പോസ്റ്റില്‍ പറഞ്ഞു.

സംഭവം വൈറല്‍ ആയതോടെ റാപ്പിഡോ, ഡ്രൈവറുടെ അക്കൗണ്ട് ആപ്പിൽനിന്ന് നീക്കുകയും യുവതിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.

SUMMARY: Woman alleges Rapido driver tried to overcharge passenger using fake app

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിഎംടിസി ബസിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിക്കായി തെരച്ചിൽ

ബെംഗളൂരു: ബിഎംടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന...

അവയവദാനം

ചെറുകഥ 📖 നവീന്‍ എസ്   ഒന്ന്◼️ ആശുപത്രിക്കിടക്കയിൽ തനിച്ചാക്കി പോന്ന മകനെ കുറിച്ചായിരുന്നു ആ...

ല​ഹ​രി വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് നടത്തി; അ​ധ്യാ​പി​ക പി​ടി​യി​ല്‍

കോഴിക്കോട്: വടകരയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക...

നോയിഡയിൽ 15 അടി താഴ്‌ചയുള്ള കുഴിയിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

നോയിഡ: ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ ശനിയാഴ്ച വെള്ളം നിറഞ്ഞ കുഴിയിൽ...

ജ​ർ​മ​നി​യി​ൽ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ലേ​യ്ക്ക് ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു

ബെർലിൻ: ജർമ്മനിയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യി​ലേ​യ്ക്ക് ചെ​റു​വി​മാനം​ തകർന്നുവീണ് രണ്ടുപേർ...

‘ബെംഗളൂരു ഇന്ത്യ നാനോ 2026’; നാനോ ടെക്നോളജി കോൺഫറൻസ് ഓഗസ്റ്റിൽ

ബെംഗളൂരു: രാജ്യത്തെ അതിസൂക്ഷ്മ സാങ്കേതികവിദ്യ മേഖലയിലെ പ്രധാന അന്തർദേശീയ സമ്മേളനമായ 'ഇന്ത്യ...

ദമ്പതികളെ മർദിച്ചതായി പരാതി; ഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ദമ്പതികളെ മർദിച്ചെന്ന പരാതിയിൽ ഡോക്ടറെ ബെംഗളൂരു പോലീസ് അറസ്റ്റ്...

പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആനാട്...

Related Articles

Popular Categories