പാലക്കാട്: ഒറ്റപ്പാലത്ത് അമ്മയെയും കുഞ്ഞുങ്ങളെയും കാണാനില്ലെന്ന് യുവാവിന്റെ പരാതി. ഒറ്റപ്പാലം തോട്ടക്കര സ്വദേശി ഷഫീറിൻ്റെ ഭാര്യ ബാസില, ദമ്പതികളുടെ ഏഴും രണ്ടും വയസുള്ള മക്കളായ ഗാസി, ഗാനി എന്നിവരെയാണ് കാണാതായത്. ഷഫീറിൻ്റെ പരാതിയില്‍ ഒറ്റപ്പാലം പോലീസ് കേസെടുക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നാലരയോടെ വീട്ടില്‍ നിന്ന് മക്കളെയും കൂട്ടിയിറങ്ങിയ ബാസില പട്ടാമ്പിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഇറങ്ങിയത്. രാത്രി ഏറെ വൈകിയും കാണാതായതോടെയാണ് ഷഫീർ പരാതി നല്‍കിയത്. രാത്രി 10.45 നാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 14 മണിക്കൂറായി അന്വേഷിക്കുന്നുണ്ടെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.
TAGS : MISSING CASE
SUMMARY : Woman and children missing after going to husband’s house
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…