KERALA

കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു

കോഴിക്കോട്: വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെതെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു. വാണിമേല്‍ കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.15 ഓടെയാണ് അപകടം.

വീട്ട് പറമ്പിലെ തെങ്ങ് കട പുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ വളയം പോലീസെത്തി ഫഹീമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍.
SUMMARY: Woman dies after falling from coconut tree trunk while feeding baby

NEWS DESK

Recent Posts

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

7 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

8 hours ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

8 hours ago

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…

9 hours ago

ജെഎൻയു തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും ഇടതു സഖ്യത്തിന് ജയം

ന്യൂഡൽ‌​ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌…

9 hours ago

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; പോളിങ് 60.28%

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…

9 hours ago