LATEST NEWS

ബന്ധുവുമായി ആശുപത്രിയിലേക്ക് പോകവെ യുവതി വാഹനാപകടത്തില്‍ മരിച്ചു

അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര പാലപ്പറമ്പ് വീട്ടില്‍ സോണിമോൻ-മിനിമോള്‍ ദമ്പതികളുടെ മകള്‍ സ്വാതി (22) ആണ് മരിച്ചത്. പുന്നപ്ര അറവുകാട് കണ്ണമ്പള്ളി ജംഗ്ഷന് സമീപമായിരുന്നു അപകടം.

മാതൃസഹോദരൻ അഭിലാഷിന് പെട്ടെന്നുണ്ടായ വയറുവേദനയെത്തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്നു സ്വാതിയും സംഘവും. സൈഡ് റോഡില്‍ നിന്ന് പെട്ടെന്ന് കയറിവന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് വൈദ്യുത കമ്പികളോടെ വാഹനത്തിന് മുകളിലേക്ക് വീണു.

ഷോക്കേല്‍ക്കാൻ സാധ്യതയുള്ളതിനാല്‍ നാട്ടുകാർക്ക് തല്‍സമയം രക്ഷാപ്രവർത്തനം നടത്താനായില്ല. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ച ശേഷം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്വാതിയെ പുറത്തെടുത്തത്. അപ്പോഴേക്കും രക്തം വാർന്ന് മരണം സംഭവിച്ചിരുന്നു. ഓട്ടോയിലുണ്ടായിരുന്ന അഭിലാഷ്, ദീപിക, ഡ്രൈവർ ഹരിസുധൻ എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു.

SUMMARY: Woman dies in car accident while going to hospital with relative

NEWS BUREAU

Recent Posts

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

38 minutes ago

സുനില്‍ തോമസ് മണ്ണിലിന് സ്വീകരണം നല്‍കി

ബെംഗളൂരു: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ പുനലൂര്‍ നഗരസഭയിലേ നെല്ലിപ്പള്ളി വാര്‍ഡില്‍ നിന്ന് വിജയിച്ച കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്…

48 minutes ago

‘പാടാം നമുക്ക് പാടാം’; സംഗീതം പെയ്തിറങ്ങി കേരളസമാജം സംഗീത സന്ധ്യ

ബെംഗളൂരു: ബെംഗളൂരുവിലെ സംഗീത പ്രേമികള്‍ക്ക് അവസരമൊരുക്കി കേരളസമാജം സംഘടിപ്പിച്ച പാടാം നമുക്ക് പാടാം സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ…

55 minutes ago

പാലക്കാടൻ കൂട്ടായ്മ കന്നഡ പഠന ക്ലാസ് ആരംഭിച്ചു

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന കന്നഡ പഠന ക്ലാസിന്റെ രണ്ടാമത്തെ ബാച്ചുകൾ ആരംഭിച്ചു. രാമമൂർത്തി നഗര്‍ ഓഫീസിൽ…

1 hour ago

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല; മധ്യപ്രദേശ് പോലിസ് തിരിച്ചുപോയി

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയെന്ന കേസില്‍ മധ്യപ്രദേശ് പോലിസ് സംഘം കേരളത്തില്‍ നിന്ന് മടങ്ങി. കേരളത്തില്‍ നടത്തിയ അന്വേഷണത്തില്‍…

2 hours ago

തമിഴ്‌നാട് വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 18 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ്…

2 hours ago