ബെംഗളൂരു: ബന്ദിപൂരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ചമരജനഗര്‍ ഗുണ്ടൽപേട്ട് താലൂക്കിലെ ദേശിപുര കോളനിയിൽ താമസിക്കുന്ന ഹാദിയ പുട്ടമ്മയാണ് (36) മരിച്ചത്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഓംകാർ വനമേഖലയുടെ ഭാഗമായ ദേശിപുര കോളനിയിൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ആടുകളെ മേയ്ക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് മൂന്നോടെ കടുവ യുവതിയുടെ മേൽ ചാടിവീണു. പുട്ടമ്മയുടെ കഴുത്തിലും നെഞ്ചിലും ആക്രമിച്ചു. തുടർന്ന് അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴക്കുകയായിരുന്നു. തുടര്‍ന്ന് കാടിന്റെ ഉള്‍ഭാഗത്തേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യുവതി തിരിച്ചെത്താതായതോടെ കുടുംബാംഗങ്ങളും പ്രദേശവാസികളും തിരച്ചിലിനിറങ്ങി. ഇതിനിടെ വനമേഖലയോട് ചേര്‍ന്ന് അല്‍പം മാറി യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഓംകാര്‍ മേഖലയില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
SUMMARY: Woman dies in tiger attack in Bandipur
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില് നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്കോ: ഇന്ത്യന് മെഡിക്കല് വിദ്യാര്ഥിയെ റഷ്യയിലെ അണക്കെട്ടില് മരിച്ച നിലയില് കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര് പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില് എക്സൈസ് കുറ്റപത്രം സമര്പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്ഡ് അംഗം അബ്ദുള് അസീസിനെതിരെ പാര്ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…