LATEST NEWS

ലോഡ്‌ജില്‍ സ്‌ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; ഒപ്പമുണ്ടായിരുന്നയാള്‍ തൂങ്ങിമരിച്ചു

കണ്ണൂർ: പറശ്ശിനിക്കടവ് ലോഡ്‌ജില്‍ മരിച്ച സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ മാട്ടൂലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശി കെ പി വിജയനാണ് മരിച്ചത്. ചെറുകുന്ന് മുട്ടില്‍ സ്വദേശിയും അയ്യോത്ത് താമസക്കാരിയുമായ സീമയെയാണ് ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

സീമയുടെ അയല്‍വാസിയായിരുന്നു വിജയൻ. ലോഡ്‌ജിലെ 602ാം മുറിയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സീമയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നാലെ വിജയനെ സംഭവസ്ഥലത്തുനിന്ന് കാണാതാവുകയായിരുന്നു. തുട‌ർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

SUMMARY: Woman found dead in lodge, murder; man with her hanged himself

NEWS BUREAU

Recent Posts

കണ്ണൂർ എക്സ്പ്രസിന് ഇന്ന് ചെറുവത്തൂരിൽ സ്റ്റോപ്

ബെംഗളൂരു: ക്ലായിക്കോട്‌ മുച്ചിലോട്ട്‌ ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ  ഭാഗമായി കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസിന് (16511) ഇന്ന് രാവിലെ 9.03നും കണ്ണൂർ–കെഎസ്ആർ ബെംഗളൂരു…

10 minutes ago

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; സമാപനം ഇന്ന്

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനം ഇന്ന്. വൈകിട്ട് അഞ്ചിന് ലുലു മാളിലെ സിനിപോളിസ് സ്ക്രീന്‍ അഞ്ചില്‍ നടക്കുന്ന…

10 minutes ago

ബെംഗളൂരുവിലെ ഇറ്റാലിയൻ, ജാപ്പനീസ് കോൺസുലേറ്റുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ ഇറ്റലി കോൺസുലേറ്റ് ജനറലിനും ജപ്പാൻ കോൺസുലേറ്റ് ജനറലിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ…

9 hours ago

നൈജീരിയയിൽ ഭീകരാക്രമണം; 162 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയിലെ ക്വാരയിലും കറ്റ്സിനയിലും സായുധസംഘം നടത്തിയ ആക്രമണത്തില്‍ 162 പേര്‍ കൊല്ലപ്പെട്ടു. ഉള്‍നാടന്‍ ഗ്രാമമായ വോറോയിലും കഴിഞ്ഞ ദിവസം വലിയ…

9 hours ago

പി കെ റോസി ചലച്ചിത്ര പുരസ്‌കാരം സംവിധായകൻ പ്രശാന്ത് ഈഴവന്

കൊച്ചി: പി.കെ റോസി ചലച്ചിത്ര പുരസ്‌കാരത്തിന് സംവിധായകൻ പ്രശാന്ത് ഈഴവന്‍ അര്‍ഹനായി. 'ഒരുജാതി പിള്ളേരിഷ്ടാ' എന്ന സിനിമയുടെ സംവിധായൻ ആണ്…

9 hours ago

വി.എസിന് ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന് കുടുംബം; ‘ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുതെന്ന്’ മകൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്കാരം കുടുംബം സ്വീകരിക്കില്ല. വി.എസിന്റെ…

9 hours ago