വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ 2 കിലോ മുടി. ഉത്തര്‍പ്രദേശിലെ ബറേലിയിലെ 31കാരിയായ യുവതിയുടെ വയറ്റില്‍ നിന്നാണാണ് രണ്ട് കിലോഗ്രാം മുടി കണ്ടെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം മുടി പൂര്‍ണമായും നീക്കം ചെയ്തു. ട്രൈക്കോളോടോമാനിയ എന്ന അവസ്ഥയാണ് യുവതിയുടേത് എന്ന് ഡോക്ടർമാർ കണ്ടെത്തി. യുവതി ഏറെക്കുറെ അഞ്ച് വർഷമായി ശക്തമായ വയറുവേദന നേരിട്ടിരുന്നു.
നിരവധി സ്വകാര്യ ആശുപത്രികളില്‍ നിന്ന് ചികിത്സ തേടിയെങ്കിലും കൃത്യമായ ഒരു പരിഹാരം കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് യുവതിയുടെ വീട്ടുകാർ അവശനിലയിലായ യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. സിടി സ്കാനില്‍ യുവതിയുടെ വയറില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത് മുടിനാരുകളാണെന്ന് വ്യക്തമാവുകയായിരുന്നു.
25 വർഷത്തിനിടെ ബറേലിയില്‍ ട്രൈക്കോളോടോമാനിയയുടെ പുറത്തുവന്ന ആദ്യ കേസാണിത്. സീനിയർ സർജൻ ഡോ.എം.പി.സിങ്ങിന്‍റെയും ഡോ.അഞ്ജലി സോണിയുടെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ശസ്ത്രക്രിയ അനിവാര്യമാണെന്ന് തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു.
TAGS : UTHERPRADHESH | SURGERY
SUMMARY : Woman came to the hospital with abdominal pain; 2 kg of hair was removed through surgery
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…