ബെംഗളൂരു: എച്ച്ഐവി ബാധിതനായ സഹോദരനെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ ആംബുലൻസിൽ വച്ച് കഴുത്തുഞെരിച്ചു കൊന്ന യുവതിയും ഭർത്താവും അറസ്റ്റിൽ. ചിത്രദുർഗ ജില്ലയിലെ ഹൊലാൽക്കെരെയിലെ ധുമ്മി ഗ്രാമത്തിലെ മല്ലികാർജുൻ (23) ആണ് മരിച്ചത്. മല്ലികാർജുന്റെ സഹോദരി നിഷ, ഭർത്താവ് മഞ്ജുനാഥ് എന്നിവർ അറസ്റ്റിലായി.
ജൂലൈ 23ന് കാർ അപകടത്തിൽ കാലിനു പരുക്കേറ്റാണ് മല്ലികാർജുനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പതിവു രക്ത പരിശോധനയിലാണ് മല്ലികാർജുനയ്ക്കു എച്ച്ഐവി സ്ഥിരീകരിച്ചത്. ഇതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടാൻ മല്ലികാർജുനയോടു ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് ആംബുലൻസിൽ കൊണ്ടു പോകുന്നതിനിടെ ഒപ്പമുണ്ടായിരുന്ന നിഷയും ഭർത്താവും ചേർന്ന് യുവാവിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.
വാഹനാപകടത്തിലെ പരുക്കുകളെ തുടർന്ന് മല്ലികാർജുൻ മരിച്ചെന്നു ബാക്കിയുള്ളവരെ വിശ്വസിപ്പിച്ച ഇരുവരും മൃതദേഹം സംസ്കരിക്കാൻ കൊണ്ടു പോയി. എന്നാൽ കഴുത്തു ഞെരിച്ച പാടുകൾ ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ചു. ഇതോടെ മല്ലികാർജുനയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നിഷയും ഭർത്താവും കുറ്റം സമ്മതിക്കുകയായിരുന്നു. മല്ലികാർജുനയ്ക്കു എച്ച്ഐവി ബാധിച്ചതു കുടുംബത്തിനു അപമാനമാകുമെന്ന ഭയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് ഇരുവരും പോലീസിനു മൊഴി നൽകി.
SUMMARY: Women and husband kills HIV positive brother in Chithradurga.
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…
കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…
ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…
ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…