തുമക്കൂരു: കർണാടകയിൽ കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊലപ്പെടുത്തി. ശങ്കരമൂർത്തി(50) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുമംഗല, കാമുകൻ നാഗരാജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുമക്കൂരുവിലെ കാടഷെട്ടിഹള്ളിയിലാണ് സംഭവം. ജൂൺ 24ന് രാത്രിയാണ് കൊലപാതകം നടന്നത്. വീട്ടിലേക്ക് നാഗരാജുവിനെ വിളിച്ചു വരുത്തിയ സുമംഗല ശങ്കരമൂർത്തിയുടെ കണ്ണുകളിലേക്ക് മുളക്പൊടി വിതറി. തടികഷണം കൊണ്ട് മർദിച്ച് അവശനാക്കി. പിന്നാലെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു.
തുടർന്ന് മൃതദേഹം ചാക്കിലാക്കി 30 കിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിലെ കിണറിൽ തള്ളി. മൂർത്തിയെ കാണാനില്ലെന്ന് പൊലീസിനു പരാതി ലഭിച്ചിരുന്നു. കിണറിൽ നിന്നു മൃതദേഹം ലഭിച്ചതോടെ കാണാതായവരെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരുവരെയും കുരുക്കിയത്.
പ്രദേശത്തെ കോളജിലെ പാചകക്കാരിയായി ജോലി ചെയ്തിരുന്ന സുമംഗല നാഗരാജുവുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തിനു ശങ്കരമൂർത്തി തടസ്സമായതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് വിവരം. ഇവർ കുറ്റസമ്മതം നടത്തി.
SUMMARY: Woman kills husband with lover’s help using chilli powder in Tumakuru
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…