Categories: KARNATAKATOP NEWS

മൂന്ന് വർഷത്തിനിടെ അഞ്ച് വിവാഹം കഴിച്ച് തട്ടിപ്പ്; യുവതി പിടിയിൽ

ബെംഗളൂരു: മൂന്ന് വർഷത്തിനിടെ അഞ്ച് പേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. തുമകുരു ഗുബ്ബി സ്വദേശിനി കോമളമാണ് പിടിയിലായത്. മൂന്ന് വർഷത്തിനിടെ അഞ്ച് പേരെ വിവാഹം കഴിച്ച് ഇവരിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത ശേഷം കോമള കടന്നുകളയുകയായിരുന്നു.

ഇടത്തരം കുടുംബങ്ങളുടെ അവിവാഹിതരായ പുരുഷന്മാരെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയാണ് കോമള. എന്നാൾ ഇക്കാര്യം മറച്ചുവെച്ചാണ് ഇവർ വിവാഹം ചെയ്തിരുന്നത്. ഗുബ്ബി താലൂക്കിലെ അത്തിഗട്ടെ ഗ്രാമവാസിയായ ദയാനന്ദ മൂർത്തി നൽകിയ പരാതിയിലാണ് യുവതി അറസ്റ്റിലാകുന്നത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് വെളിപ്പെടുന്നത്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് ദയാനന്ദ കോമളയെ പരിചയപ്പെടുന്നത്.

വിവാഹം കഴിഞ്ഞ ശേഷം കോമള ഇയാളുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപയും സ്വർണ്ണ ചെയിൻ, ഇയർ സ്റ്റഡ്‌സ് എന്നിവയും 50 ഗ്രാം വെള്ളി ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഇതോടെ ഇയാൾ പോലീസിനെ സമീപിക്കുകയായിരുന്നു. സംസ്ഥാനത്തുടനീളമുള്ള പത്തിലധികം യുവാക്കളെയാണ് കോമള വിവാഹം ചെയ്ത് കബളിപ്പിച്ചത്. കോമളയ്ക്കൊപ്പം, ലക്ഷ്മി, സിദ്ധപ്പ, ലക്ഷ്മിഭായി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സംഘത്തിലെ മറ്റ്‌ നാല് പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Woman who married five men in three years, stole gold and cash arrested

Savre Digital

Recent Posts

രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണം; കോടതിയില്‍ അപേക്ഷ നല്‍കി പോലീസ്

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…

5 minutes ago

തിരുവനന്തപുരത്ത് വാഹന പരിശോധനയില്‍ 50 കിലോയോളം കഞ്ചാവ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…

50 minutes ago

മലയാള ഭാഷ ബിൽ ഭാഷാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നത്, ​മല​യാ​ളം ആ​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​കയില്ല; സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…

1 hour ago

‘ബഷീർ ഓർമ്മ’; റൈറ്റേഴ്‌സ് ഫോറം വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി നാളെ

ബെംഗളൂരു: ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി 'ബഷീർ ഓർമ്മ'…

2 hours ago

ദേഹാസ്വാസ്ഥ്യം; തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ…

2 hours ago

ഒഡീഷയിൽ ചെറു വിമാനം തകർന്നുവീണു ; അത്ഭുതകരമായി രക്ഷപ്പെട്ട് ഏഴ് യാത്രക്കാർ

ഭുവനേശ്വർ: ഒഡീഷയിലെ റൂർക്കല വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകർന്നുവീണു. 9 സീറ്റർ വിമാനമാണ് തകർന്നുവീണത്. റൂർക്കേല എയർസ്ട്രിപ്പിന് സമീപമുള്ള ജഗദ…

2 hours ago