ബെംഗളൂരു: വാട്‌സ് ആപ്പ് വഴി ഡോക്‌ടറോട് അമ്മായിയമ്മയെ കൊല്ലാൻ ടാബ്‌ലെറ്റ് ആവശ്യപ്പെട്ട യുവതി പിടിയിൽ. യുവതി ടാബ്‌ലെറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെ ഡോക്‌ടര്‍ നൽകിയ പരാതിയിലാണ് നടപടി. ബെംഗളൂരു സ്വദേശിയായ ഡോ. സുനില്‍ കുമാറിനോടാണ് യുവതി ടാബ്‌ലെറ്റ് ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ അമ്മായിയമ്മയ്ക്ക് പകരം തനിക്ക് വേണ്ടിതന്നെയാണ് മരുന്ന് ആവശ്യപ്പെട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി പോലീസ് പറഞ്ഞു. ഇതേതുടർന്നാണ് ജീവനൊടുക്കാൻ യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. നഗരത്തിലെ ഓൺലൈൻ ക്യാബ് ഡ്രൈവറാണ് ഭർത്താവ്. ഇൻസ്റ്റഗ്രാമില്‍ നിന്നും ഡോ. സുനിൽ കുമാറിൻ്റെ ഫോൺ നമ്പർ സംഘടിപ്പിച്ച യുവതി പിന്നീട് വാട്‌സ് ആപ്പിലൂടെ മെസേജ് അയച്ചാണ് ടാബ്‌ലെറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഡോക്‌ടറില്‍ നിന്നും മറുപടി ലഭിക്കാതായതോടെ അയച്ച മെസേജുകള്‍ യുവതി തന്നെ ഡിലീറ്റ് ചെയ്‌തു. അപ്പോഴേക്കും ഡോക്‌ടര്‍ സഞ്ജയ് നഗർ പോലീസിൽ വിവരം അറിയിച്ചു. 70 വയസുള്ള അമ്മായിയമ്മ, തന്നെ എല്ലാ ദിവസവും പീഡിപ്പിക്കുന്നുവെന്നാണ് യുവതി ഡോക്‌ടറോട് പറഞ്ഞത്. പരാതിക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച പോലീസ് യുവതിയുടെ ഫോൺ നമ്പർ ട്രാക്ക് ചെയ്താണ് ഇവരെ പിടികൂടിയത്.
TAGS: BENGALURU
SUMMARY: Women who ordered tablet to kill in law held
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച് റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം…
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില്‍ നിന്നും അണിബാധയേറ്റതു…
കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന…
ഇടുക്കി: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 12 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരുക്ക്…
കാസറഗോഡ്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് കാസറഗോഡ് തുടക്കമാവും. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍…
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ വൻ തീപിടിത്തം. എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. പ്ലാന്റും കെട്ടിടവും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ്…