ഹൈദരാബാദ്: മോമോസ് കഴിച്ച് യുവതി മരിച്ചു. ഹൈദരാബാദിലാണ് സംഭവം. സിംഗാടികുണ്ട സ്വദേശിനിയായ രേഷ്‌മ ബീഗമാണ് മരിച്ചത്. നന്ദി നഗർ പ്രദേശത്തെ ഹോട്ടലിൽ നിന്നാണ് യുവതി മോമോസ് കഴിച്ചത്. ഇതേതുടർന്ന് കടുത്ത വയറുവേദനയും, ഛർദിയും അനുഭവപ്പെട്ട യുവതി ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു.
ഹോട്ടലിൽ നിന്ന് മോമോസ് കഴിച്ച 22 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്‌ചയാണ് രേഷ്‌മ ബീഗം മാര്‍ക്കറ്റില്‍ നിന്നും മോമോസ് വാങ്ങി കഴിച്ചത്. ഇവരുടെ കുട്ടികളും പ്രദേശത്തെ നിരവധിയാളുകളും മോമോസ് കഴിച്ചിരുന്നു. ശനിയാഴ്‌ചയോടെ മോമോസ് കഴിച്ച പലര്‍ക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.
ഭക്ഷ്യ വിഷബാധയേറ്റവരില്‍ പത്തോളം പേര്‍ കുട്ടികളാണ്. ആശുപത്രികളിൽ പ്രവേശിപ്പിച്ചവരില്‍ ചിലരുടെ നില ഗുരുതരമാണ്. മോമോസ് വിറ്റ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇരകളും അവരുടെ കുടുംബാംഗങ്ങളും ബഞ്ചാര ഹിൽസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മോമോസ് തയ്യാറാക്കിയ സ്ഥലത്ത് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍ (ജിഎച്ച്എംസി) ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തി. മോമോസ് നിര്‍മാണത്തിനും വിൽപ്പനയ്ക്കും ഇവര്‍ക്ക് ശരിയായ അനുമതിയില്ലെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. ഭക്ഷ്യവസ്‌തുക്കളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
TAGS: NATIONAL | MOMOS
SUMMARY: One dead, 22 hospitalised after eating momos at roadside stall
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…
ഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാകുകയോ ചെയ്താല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന…
കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ ഒരു വിവാഹ വീട്ടില്‍ കവർച്ച. ഞായറാഴ്ച നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും…
കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബേക്കല്‍ സ്റ്റേഷൻ…
ചെന്നൈ: അയല്‍വാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്.…
ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം.…