ബെംഗളൂരു: ബെംഗളൂരു – മൈസൂരു ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഹനകെരെ ഗ്രാമത്തിനടുത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം. ബി ഗൗഡഗെരെ ഗ്രാമത്തിലെ യശോദമ്മ (50) ആണ് മരിച്ചത്. അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ചാണ് അപകമുണ്ടായത്. ഇടിച്ച വാഹനം യശോദമ്മയെ ആശുപത്രിയിൽ എത്തിക്കാതെ കടന്നുകളഞ്ഞു.
സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് നാട്ടുകാർ ഇവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന സ്ഥലത്ത് അണ്ടർപാസ് നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അധികൃതർ ഇക്കാര്യം പരിഗണിച്ചിരുന്നില്ല. ഇതാണ് അപകടത്തിനു കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി സ്ഥലത്തെത്തി ഗ്രാമവാസികളെ സമാധാനിപ്പിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA| ACCIDENT
SUMMARY: Woman in Bengaluru-Mysuru highway killed by speeding vehicle
ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…
കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…