ബെംഗളൂരു: ബെംഗളൂരുവിൽ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ തിരുമല സ്വദേശിയായ വ്യവസായി വെങ്കിട്ടരമണയുടെ ഭാര്യ ലക്ഷ്മിയെയാണ് (24) വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ എത്തിയത്.
വീട്ടിലെത്തിയ ലക്ഷ്മി അൽപ്പസമയത്തിനകം പുറത്തിറങ്ങുമെന്ന് വീട്ടുകാരെ അറിയിച്ച് കുളിക്കാൻ പോയി. കുളിമുറിയിൽ നിന്ന് പുറത്തു വരാതെയായപ്പോൾ വെങ്കിട്ടരമണ കുളിമുറിയുടെ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ തകർത്ത് അകത്തെത്തിയപ്പോഴാണ് ലക്ഷ്മി അബോധാവസ്ഥയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ലക്ഷ്മിയുടെ മുഖത്ത് ദുരൂഹമായ പാടുകളുമുണ്ടായിരുന്നു.
വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നെലമംഗല മോർച്ചറിയിലേക്ക് അയച്ചെങ്കിലും മരണത്തിൻ്റെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭർത്താവും കുടുംബവും പോലീസിൽ പരാതി നൽകി.
TAGS: BENGALURU | DEATH
SUMMARY: Woman found dead under mysterious circumstances at the washroom
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…
കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…
ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെയില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…