ബെംഗളൂരു: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പിൻവലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ. വിജയനഗര എംഎല്‍എയായ എച്ച്.ആര്‍. ഗവിയപ്പയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. ഇത് സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി.
എന്നാൽ ഇക്കാര്യം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. എംഎൽഎയുടെ പ്രസ്താവനയിൽ പാര്‍ട്ടി നേതാക്കൾ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ശിവകുമാർ പറഞ്ഞു. ജനങ്ങള്‍ക്ക് വീട് നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന് അടുത്തിടെ വിജയനഗരയിൽ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെ ഗവിയപ്പ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഗ്യാരന്റി പദ്ധതികള്‍ മൂലം ജനങ്ങള്‍ക്ക് വീടുനല്‍കുന്നത് ബുദ്ധിമുട്ടായി. ഇക്കാരണത്താൽ ആവശ്യമില്ലാത്ത ഗ്യാരന്റി പദ്ധതികള്‍ റദ്ദാക്കണമെന്നും എംഎൽഎ ആവശ്യപ്പെടുകയായിരുന്നു.
TAGS: KARNATAKA | GUARANTEE SCHEME
SUMMARY: Congress MLA Gaviyappa wants guarantee schemes revoked
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പോകളിലും ബസുകളിലും ഉടന്‍ ആരംഭിക്കും.…
ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…