ബെംഗളൂരു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതിയുടെ കൈപ്പത്തി അറ്റു. ബാഗൽകോട്ട് ഇൽക്കൽ ടൗണിലാണ് സംഭവം. 2017ൽ ജമ്മു കശ്മീരിൽ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് മരിച്ച സൈനികൻ പാപ്പണ്ണയുടെ ഭാര്യ ബസമ്മ യാർണലിന്റെ കൈപ്പത്തിയാണ് അറ്റുപോയത്.
മരിച്ച മറ്റൊരു സൈനികൻ്റെ ഭാര്യയും, ഇവരുടെ അയൽവാസിയുമായ ശശികലയുടെ പേരിൽ വന്ന പാർസലിലുണ്ടായ ഹെയർ ഡ്രയർ ആണ് പൊട്ടിത്തെറിച്ചത്. പാർസൽ വന്നപ്പോൾ ശശികല വീട്ടിലുണ്ടായിരുന്നില്ല. ഇതേതുടർന്ന് ബസമ്മയോട് പാർസൽ വാങ്ങിവെക്കാനും, ഹെയർ ഡ്രയർ ഉപയോഗിച്ച് നോക്കാനും ശശികല ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സ്വിച്ച് ഓൺ ചെയ്തയുടൻ ഉപകരണം പൊട്ടിത്തെറിക്കുകയായിരുന്നു. ബസമ്മ നിലവിൽ ഇൽക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബാഗൽകോട്ട് പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Deceased army man’s wife loses both palms after hair dryer explodes in her hands in Ilkal
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അന്നേ ദിവസങ്ങളില്‍ നടത്താനിരുന്ന പി എസ് സി പരീക്ഷാ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള തിരുവനന്തപുരം കോർപറേഷൻ എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 93 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 70 സീറ്റുകളില്‍ സിപിഎം മത്സരിക്കും.…
കൊച്ചി: പിതാവിന്റെ ജന്മദിനത്തില്‍ വികാരനിർഭരമായ കുറിപ്പുമായി നടി കാവ്യാ മാധവൻ. ഇന്ന് പിതാവിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനമാണെന്നും ഈ പിറന്നാള്‍…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. രണ്ട് വർഷത്തേക്കാണ് നിയമനം.…
തിരുവനന്തപുരം: സിനിമാ-സീരിയല്‍ നടനായ പൂജപ്പുര രാധാകൃഷ്ണൻ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്നു. ജഗതി വാർഡില്‍ നിന്ന് എല്‍.ഡി.എഫ്. സ്ഥാനാർഥിയായാണ് അദ്ദേഹം ജനവിധി…