ബെംഗളൂരു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതിയുടെ കൈപ്പത്തി അറ്റു. ബാഗൽകോട്ട് ഇൽക്കൽ ടൗണിലാണ് സംഭവം. 2017ൽ ജമ്മു കശ്മീരിൽ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് മരിച്ച സൈനികൻ പാപ്പണ്ണയുടെ ഭാര്യ ബസമ്മ യാർണലിന്റെ കൈപ്പത്തിയാണ് അറ്റുപോയത്.
മരിച്ച മറ്റൊരു സൈനികൻ്റെ ഭാര്യയും, ഇവരുടെ അയൽവാസിയുമായ ശശികലയുടെ പേരിൽ വന്ന പാർസലിലുണ്ടായ ഹെയർ ഡ്രയർ ആണ് പൊട്ടിത്തെറിച്ചത്. പാർസൽ വന്നപ്പോൾ ശശികല വീട്ടിലുണ്ടായിരുന്നില്ല. ഇതേതുടർന്ന് ബസമ്മയോട് പാർസൽ വാങ്ങിവെക്കാനും, ഹെയർ ഡ്രയർ ഉപയോഗിച്ച് നോക്കാനും ശശികല ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സ്വിച്ച് ഓൺ ചെയ്തയുടൻ ഉപകരണം പൊട്ടിത്തെറിക്കുകയായിരുന്നു. ബസമ്മ നിലവിൽ ഇൽക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബാഗൽകോട്ട് പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Deceased army man’s wife loses both palms after hair dryer explodes in her hands in Ilkal
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…
ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു. മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…
ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…
ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…
ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക'യുടെ ബെംഗളൂരുവിലെ പ്രദർശനം ഇന്ന് വൈകീട്ട് നാലുമണിക്ക് വസന്തനഗർ പാലസ് റോഡ് മാണിക്യവേലു…