വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി. ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെത്തുടർന്നാണ് തീരുമാനം. മത്സരങ്ങൾ യുഎഇയിൽ നടക്കും. ഒക്ടോബർ 3 മുതൽ 20 വരെയാണ് ടൂർണമെന്റ് നടക്കുക. ദുബായിലും ഷാർജയിലുമുള്ള വേദികളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. വനിത ട്വന്റി 20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പാണിത്.
ലോകകപ്പ് വേദിയാവാനുള്ള ഐസിസിയുടെ നിർദേശം ബിസിസിഐ നേരത്തെ നിരസിച്ചിരുന്നു. വേദി ഒരുക്കാൻ ആവില്ലെന്ന് കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നു. അടുത്ത വർഷം വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കാനിരിക്കുന്നതിനാലാണ് ഐസിസിയുടെ നിർദേശം ബിസിസിഐ നിരസിച്ചത്. ഇതിന് പിന്നാലെയാണ് യുഎഇയിൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചത്.
സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ടൂർണമെന്റിൽ പങ്കെടുക്കേണ്ട ടീമുകൾ ബംഗ്ലാദേശിലേക്ക് അയക്കുന്നതിൽ ആശങ്ക അറിയിച്ചിരുന്നു. ഇതാണ് ഐസിസി വേദി മാറ്റാൻ തീരുമാനിച്ചത്. 2021-ലെ ഐസിസി ടി20 ലോകകപ്പ് യുഎഇയിൽവെച്ച് നടത്തിയിരുന്നു. ഇതുവരെ നടന്ന എട്ട് പതിപ്പിൽ ആറിലും ഓസ്ട്രേലിയ ആണ് ചാമ്പ്യന്മാർ. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടീമുകൾ ഓരോ തവണ വീതം ചാമ്പ്യന്മാരായിട്ടുണ്ട്. കഴിഞ്ഞ തവണ വനിത ലോകകപ്പിന്റെ ഫൈനലിൽ എത്തി നിരാശയോടെയാണ് ഇന്ത്യൻ സംഘം മടങ്ങിയത്.
TAGS: SPORTS | CRICKET
SUMMARY: Women t-20 worldcup venue changed to uae
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…
മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…
കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട്…