ബെംഗളൂരു: ബിബിഎംപി മാലിന്യ ലോറിയിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം കൈയ്യും കാലും കെട്ടിയ നിലയിൽ കണ്ടെത്തി. ബനശങ്കരിയിലെ ചെന്നമ്മനകെരെ അച്ചുകാട്ട് മൈതാനത്തിനു സമീപം നിർത്തിയിട്ടിരുന്ന ലോറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മാലിന്യം നിക്ഷേപിക്കാനെത്തിയ ഐടി ജീവനക്കാരൻ ചാക്കിന്റെ ആകൃതിയിൽ സംശയം തോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
30-35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മൃതദേഹം തള്ളിയതെന്നാണ് സൂചന. ഓട്ടോറിക്ഷയിലെത്തിയ ആളാണ് മൃതദേഹം എത്തിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നൽകുന്ന സൂചന. എല്ലാ ദിവസവും ഇതേ സ്ഥലത്ത് ലോറി നിർത്തിയിടുകയാണ് ചെയ്യുന്നത്. അതിനാൽ സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ളയാളാണ് മൃതദേഹം എത്തിച്ചതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
SUMMARY: Women’s body found in garbage truck.
ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന് കഴിച്ച് മധ്യപ്രദേശിൽ…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…
കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…
ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…
അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ബോംബ് ഭീഷണി. തിരുപ്പതി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനം നടക്കും എന്നാണ് ഭീഷണി സന്ദേശം…