ബെംഗളൂരു: വനിതാദിനാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു ശാസ്ത്ര സാഹിത്യവേദി നവോത്ഥാന മൂല്യങ്ങളും പുത്തൻ തലമുറയും എന്ന വിഷയത്തില് സംഘടിപ്പിച്ച സെമിനാര് മലയാളം മിഷൻ കർണാടക ഘടകം സെക്രട്ടറി ഹിതാ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയർപേഴ്സൺ സോയ കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. , കെ.ബി. ഹുസൈൻ, ഗീതാ നാരായണൻ, രതി സുരേഷ്, കൽപ്പന പ്രദീപ്, അന്നമ്മ മാത്യു, സതീദേവി, പൊന്നമ്മ ദാസ് ഡെന്നിസ് പോൾ, ആർ.വി. ആചാരി, ടി.എം. ശ്രീധരൻ, തങ്കച്ചൻ പന്തളം, സി. കുഞ്ഞപ്പൻ, ആർ. വി. പിള്ള, എന്നിവർ സംസാരിച്ചു. തങ്കമ്മ സുകുമാരൻ, സംഗീത ശരത്, വിനീതാ ജയൻ, ശുഭ ദിനേശ് എന്നിവർ കവിത ആലാപനവും നടത്തി. ഷീജ റെനീഷ് നന്ദിയും പറഞ്ഞു.
എസ്എന്ഡിപി ബെംഗളൂരു യൂണിയന് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില് നടത്തിയ വനിതാദിനാഘോഷം തമ്മനഹള്ളി എസ്എന്ഡിപി ഗുരുമന്ദിരത്തില് നടന്നു. യൂണിയന് വനിതാ വിഭാഗം പ്രസിഡന്റ് പ്രസന്ന സേനന് അധ്യക്ഷത വഹിച്ചു. ഡോ. ശാലിനി ബാലന് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് ശോഭ സൗന്ദര് രാജന്, സെക്രട്ടറി ലേഖാ തമ്പാന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സൂക്ഷ്മ മനോജ്, യൂണിയന് പ്രസിഡന്റ് എന് ആനന്ദന്, വൈസ് പ്രസിഡന്റ് എന് വത്സന്, സെക്രട്ടറി സത്യന് പുത്തൂര് യൂത്ത് വിംഗ് സെക്രട്ടറി എബിന് ബി എസ്, ബിജു എന്നിവര് സംസാരിച്ചു.
<BR>
TAGS : WOMENS DAY
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി പിഎസ്ജി താരം ഒസ്മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള് വ്യക്തമാക്കപ്പെടുന്ന സര്വേ…
ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്…
ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…