LATEST NEWS

വിമൻസ് പ്രീമിയര്‍ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോര്‍ജ് പ്രഥമ ചെയര്‍മാൻ

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎല്‍) ഇനി മലയാളി നേതൃത്വം. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്‍റ് ജയേഷ് ജോർജിനെ വുമൻസ് പ്രീമിയർ ലീഗിന്‍റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു.

ഞായറാഴ്ച മുംബൈയില്‍ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ജയേഷ് ജോർജിനെ തിരഞ്ഞെടുത്തത്. ഡബ്ല്യുപിഎല്ലിന്‍റെ പ്രഥമ ചെയർമാൻ എന്ന ചരിത്രനേട്ടം കൂടിയാണ് ഈ നിയമനത്തിലൂടെ ജയേഷ് ജോർജ് സ്വന്തമാക്കുന്നത്. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തു നിന്നാണ് ജയേഷ് ജോർജ് ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാകുന്നത്.

പിന്നീട് കെസിഎയുടെ ജോയിന്‍റ് സെക്രട്ടറി, ട്രഷറർ, സെക്രട്ടറി, പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ച്‌ കേരള ക്രിക്കറ്റിന്‍റെ വളർച്ചയ്ക്ക് നിർണായക സംഭാവനകള്‍ നല്‍കി. 2019-ല്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരുന്നപ്പോള്‍ ദേശീയ തലത്തില്‍ ജോയിന്‍റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 2022 മുതല്‍ കെസിഎ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചുവരികയാണ്.

SUMMARY: A Malayali at the helm of the Women’s Premier League; Jayesh George is the first chairman

NEWS BUREAU

Recent Posts

സിപിഎം നേതാവ് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: സിപിഎം പ്രാദേശിക നേതാവും വിഴിഞ്ഞം മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സ്റ്റാൻലി ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍. മെഡിക്കല്‍ കോളജ്…

53 seconds ago

238 ദിവസം പായ് വഞ്ചിയില്‍ ലോകം ചുറ്റി; ദില്‍നയെയും രൂപയെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ന്യൂഡൽഹി: പായ്‌വഞ്ചിയില്‍ 238 ദിവസം കൊണ്ട് ഭൂമി ചുറ്റിവന്ന മലയാളിയായ കെ.ദില്‍നയെയും തമിഴ്നാട്ടുകാരിയായ എ. രൂപയെയും മൻകീബാത്തില്‍ അഭിനന്ദിച്ച്‌ പ്രധാന…

2 hours ago

കരൂര്‍ ദുരന്തം; മരിച്ചവരുടെ എണ്ണം 40 ആയി

ചെന്നൈ: കരൂർ ദുരന്തത്തില്‍ മരണസംഖ്യ 40 ആയി. കാരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. ഇയാള്‍ ഇന്നലെ പ്രാഥമിക ചികിത്സക്ക്…

3 hours ago

മോഷണക്കേസ് പ്രതികള്‍ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം പാലോട് പോലീസ് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത സെയ്ദലവി,…

4 hours ago

കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ വിജയ്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ…

4 hours ago

വിയോജിപ്പിനിടെ മുഖ്യമന്ത്രി രാജ്ഭവനില്‍; ഭാരതാംബ ചിത്രം ഒഴിവാക്കി

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മില്‍ രൂക്ഷമായ തർക്കം നിലനില്‍ക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി…

5 hours ago