വനിതാ ടി20 ലോകകപ്പിന്റെ 9-ാം പതിപ്പിന് യു.എ.ഇയിൽ ഇന്ന് തുടക്കം. പത്തു ടീമുകൾ മാറ്റുരയ്‌ക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് സ്കോട്ലൻഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വെള്ളിയാഴ്ച ന്യൂസിലൻഡിനെതിരെയാണ്. സ്റ്റാർ സ്പോർട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങൾ ലൈവായി കാണാം. ഞായറാഴ്ചയാണ് ഇന്ത്യ പാകിസ്താൻ മത്സരം.
ബംഗ്ലാദേശിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് നിലവില്‍ രാജ്യത്ത് നടക്കുന്ന രാഷ്‌ട്രീയ-സംഘർഷ സാഹചര്യത്തെ തുടർന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്. ദുബായ്, ഷാർജ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. ഉദ്ഘാടന മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് തുടങ്ങുന്നത്. 7.30നുള്ള രണ്ടാം മത്സരത്തിൽ പാകിസ്താനും ശ്രീലങ്കയും ഏറ്റുമുട്ടും. ടൂർണമെന്റിൽ 23 മത്സരങ്ങളാണുള്ളത്.
ഷാർജയിലാണ് രണ്ട് മത്സരങ്ങളുണ്ട്. അഞ്ചു ടീമുകളുള്ള രണ്ടു ഗ്രൂപ്പുകളിൽ നിന്ന് രണ്ടു വീതം ടീമുകളാകും സെമിയിലേക്ക് പ്രവേശിക്കുക. ഓസ്‌ട്രേലിയയും പാകിസ്താനും ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യ. പുരുഷ ടീം കിരീടം സ്വന്തമാക്കിയത് ഊർജം പകരുന്നുണ്ടെന്നും ഹർമൻ പ്രീത് സിംഗ് പറഞ്ഞു. ആദ്യ സെമി 17നും രണ്ടാം സെമി 18നുമാണ്. 20ന് ദുബായിലാണ് ഫൈനൽ. എല്ലാ നോക്കൗട്ട് മത്സരങ്ങൾക്കും ഒരു റിസർവ് ഡേയുണ്ട്. ആറ് കിരീടങ്ങൾ നേടിയ ഓസ്ട്രേലിയയാണ് നിലവിൽ മുൻപന്തിയിൽ.
TAGS: SPORTS | WORLD CUP
SUMMARY: Women’s t-20 world cup begins today
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…