മുംബൈ: എഴുത്തുകാരിയും സംവിധായികയുമായ മധുര ജസ്രാജ് അന്തരിച്ചു. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്രാജിന്റെ ഭാര്യയും ഇതിഹാസ ചലച്ചിത്രകാരന്‍ വി ശാന്താറാമിന്റെ മകളുമാണ് മധുര ജസ്രാജ്. ബുധനാഴ്ച രാവിലെ സ്വവസതിയിലാണ് അന്ത്യം. വൈകുന്നേരം ഒഷിവാര ശ്മശാനത്തിലാണ് സംസ്‌കാരം. എഴുത്തുകാരി, നിർമാതാവ്, നൃത്തസംവിധായിക എന്നീ നിലകളില്‍ സജീവമായിരുന്നു.
ഭർത്താവിനോടുള്ള ആദരസൂചകമായി ‘സംഗീത് മാർത്താണ്ഡ് പണ്ഡിറ്റ് ജസ്‌രാജ്’ (2009) എന്ന ഡോക്യുമെന്ററി നിർമിച്ചു. മധുരയും അവരുടെ സഹോദരനും ചലച്ചിത്ര നിർമാതാവുമായ കിരണ്‍ ശാംതാരവും പിതാവ് ശാന്താറാമിന്റെ ജീവചരിത്രം എഴുതി. നിരവധി നോവലുകളും മധുര എഴുതിയിട്ടുണ്ട്. 2010-ല്‍ മധുര തന്റെ ആദ്യ മറാഠി ചിത്രമായ ‘ആയ് തുജാ ആശിർവാദ്’ സംവിധാനം ചെയ്തു.
ഒരു ഫീച്ചർ ഫിലിമിലെ ഏറ്റവും പ്രായം കൂടിയ നവാഗത സംവിധായികയായി ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ ഇടം നേടി. 1962ലാണ് മധുര പണ്ഡിറ്റ് ജസ്‌രാജിനെ കണ്ടുമുട്ടുകയും വിവാഹിതരാവുകയും ചെയ്തു. മകൻ ശരംഗ്ദേവ് പണ്ഡിറ്റ്, മകള്‍ ദുർഗ ജസ്‌രാജ്, നാല് പേരക്കുട്ടികള്‍ എന്നിവരാണുള്ളത്.
TAGS : MADURA JASRAJ | PASSED AWAY
SUMMARY : Writer and director Madura Jasraj passed away
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ കഴിവുകേടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് ആ ചാപ്റ്റര്‍ ക്ലോസ്…
കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തലശേരി സ്വദേശി അനിരുദ്ധാണ് മരിച്ചത്. ഇരുമ്പ്…
▪️ ടോമി ജെ ആലുങ്കൽ ഹൃദയഭേദകമായ കാഴ്ചയാണ് ദിനേന ബെംഗളൂരു മലയാളികൾക്ക് നേരിടേണ്ടിവരുന്നത്. കേരളത്തിൽ നിന്നും പഠിക്കാനും, ജോലിക്കുമായി ബെംഗളൂരുവിലേക്ക്…
പാലക്കാട്: രണ്ട് ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഒളിവിലിരിക്കെ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തുമെന്നാണ് സൂചന. രണ്ടാമത്തെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ്…