ബെംഗളൂരു: വായനയുടെ ആഴവും പരപ്പും പുനർനിർവചിക്കുന്ന ഡിജിറ്റൽ കാലം സംവേദനത്തിന്റെ മാനങ്ങളെ പുതുക്കിപ്പണിയുകയും രചയിതാവും വായനക്കാരനും തമ്മിലുള്ള അകലം ഇല്ലാതാക്കുകയും ചെയ്യുകയാണെന്ന് ബെംഗളൂരു മലയാളി റൈറ്റേഴ്സ് ഫോറം സംവാദം വിലയിരുത്തി.
‘ഡിജിറ്റൽ കാലത്തെ വായന’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിന് പ്രമുഖ കഥാകാരി ആഷ് അഷിത, എഴുത്തുകാരി സോണിയ ചെറിയാൻ, കവി ടി. പി. വിനോദ് എന്നിവർ നേതൃത്വം നൽകി.
പുസ്തകങ്ങളിൽ നിന്ന് ഡിജിറ്റൽ പ്രതലത്തിലേക്കുള്ള മാറ്റം എഴുത്തുകാരന്റെ പ്രാമാണികതയെ റദ്ദാക്കുകയും ബഹുമുഖമായ വായനയുടെ പുതിയ തുറസ്സുകൾ സൃഷ്ടിക്കുകയും ചെയ്യുമ്പോഴും പുസ്തകവായന പ്രദാനം ചെയ്യുന്ന ഇന്ദ്രിയപരമായ ഭാവാനുഭൂതികൾ അനിവാര്യമായും നിരാകരിക്കപ്പെടുകയാണെന്ന് ടി പി വിനോദ് ചൂണ്ടിക്കാട്ടി.
വായനയുടെ വിവിധങ്ങളായ പുതിയ ഇടങ്ങളെ നിർമ്മിക്കാനും, മുൻകാലങ്ങളിൽ വായനയിൽ നിന്ന് അകന്നു കഴിഞ്ഞവരെ വായനയിലേക്ക് അടുപ്പിക്കാനും പുതിയ രീതിക്ക് കഴിയുന്നുണ്ടെന്ന്
സോണിയ ചെറിയാൻ പറഞ്ഞു. സാങ്കേതിക മാറ്റങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന നവസമൂഹത്തിന്റെ
സംവേദനരീതിയിൽ നിന്ന് ഒരു തിരിച്ചുപോക്ക് അസാധ്യമാണെന്നും
ഡിജിറ്റൽ വായനയിൽ സംവേദനത്തിന്റെ പുതിയ സാധ്യതകൾ ആരായുകയാണ് വേണ്ടതെന്നും ആഷ് അഷിത അഭിപ്രായപ്പെട്ടു.
സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. ബി എസ് ഉണ്ണികൃഷ്ണൻ ചർച്ച നിയന്ത്രിച്ചു. കെ ആർ കിഷോർ, ഡെന്നിസ് പോൾ, സുബൈർ, മാജി, സുദേവ് പുത്തൻചിറ, അനീസ് സി.സി.ഒ, ദീപ എന്നിവർ സംവാദത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ചു. ശാന്തകുമാർ എലപ്പുള്ളി സ്വാഗതവും അർച്ചന സുനിൽ നന്ദിയും പറഞ്ഞു.
SUMMARY: Writers Forum debate
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി. ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായത്. ഇന്നലെ രാത്രി ഭക്ഷണം…
ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ് തൊഴിലാളികള്‍ ആശുപത്രിയില്‍ മരിച്ചു. മനാറുല്‍ ഷെയ്ഖ് (40),…
കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ രണ്ട് കേസ്. ദ്വാരപാലക ശില്‍പത്തിലെയും വാതില്‍പടിയിലെയും സ്വര്‍ണം കടത്തിയതില്‍ വെവ്വേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടു…
ബെംഗളൂരു: മംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ക്കെതിരെ വര്‍ഗീയവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മലയാള നടന്‍ ജയകൃഷ്ണന്‍, സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം, വിമല്‍…
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയുടെ പരുക്കില്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി ബേബി മെമ്മോറിയല്‍ ആശുപത്രി. ഷാഫിയുടെ മൂക്കിന്റെ ഇടത്- വലത്…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഞായറാഴ്ചയില്‍ വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍…