ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ ‘വൈഖരി’ യുടെ പ്രകാശനം മെയ് 3 ന് ഞായറാഴ്ച വൈകീട്ട് 3.30 മുതല്‍ ഇന്ദിരാനഗര്‍. ഇസിഎ ഹാളില്‍ നടക്കും. പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസി. പ്രൊഫസ്സര്‍ ഡോ. റഫീഖ് ഇബ്രാഹിം മുഖ്യാതിഥിയായിരിക്കും.
ബെംഗളൂരുവിലെ നാല്പതിലധികം എഴുത്തുകാരുടെ കഥകളും, കവിതകളും, ഓര്‍മ്മക്കുറിപ്പുകളും, സാഹിത്യത്തിന്റെ നാള്‍വഴികളും ചരിത്രവും ഉള്‍പ്പെടുന്ന ലേഖനങ്ങളും ഉള്ളടക്കമാകുന്ന വൈഖരി സാഹിത്യസമാഹാരം റൈറ്റേഴ്‌സ് ഫോറത്തിന്റെ 27ാം വാര്‍ഷികോപഹാരം കൂടിയാണ്. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രകാശന പരിപാടിയില്‍ സംബന്ധിക്കും. റൈറ്റേഴഴ്‌സ് ഫോറത്തിന്റെ പ്രഥമ പ്രസിദ്ധീകരണ സംരംഭമാണ് ‘വൈഖരി’ സാഹിത്യ സമാഹാരമെന്ന് ഫോറം പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി, സെക്രട്ടറി ശാന്തകുമാര്‍ എലപ്പുള്ളി എന്നിവര്‍ അറിയിച്ചു.
SUMMARY: Writers Forum literary collection to be released on May 3
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്…
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…
കൊച്ചി: കൊടുംചൂട് തുടരുന്നതിനിടെ കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയില്‍…