ASSOCIATION NEWS

റൈറ്റേഴ്സ് ഫോറം സാഹിത്യ ചർച്ച ഒക്ടോബര്‍ അഞ്ചിന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സാഹിത്യ ചർച്ച നടത്തുന്നു. ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 മുതല്‍  കെങ്കേരി സാറ്റലൈറ്റ് ടൗൺ റെയിൽവേ പാരലൽ റോഡിലുള്ള കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓഫീസിൽ നടക്കുന്ന പരിപാടിയില്‍ ‘പ്രവാസവും സാഹിത്യവും’ എന്ന വിഷയത്തിൽ കവിയും നോവലിസ്റ്റുമായ ഡോ. സോമൻ കടലൂർ പ്രഭാഷണം നടത്തും. ഫോറം പ്രസിഡൻ്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിക്കും.

ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും തുടർന്നു നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും. ചെറുകഥകളും കവിതകളും അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. ബന്ധപ്പെടേണ്ട നമ്പർ: 9945304862.
SUMMARY: Writers Forum Literary Discussion on 5th October

NEWS DESK

Recent Posts

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം

ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…

9 minutes ago

ബിഎംടിസി ബസ് സമീപ ജില്ലകളിലേക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയായാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പൊതുഗതാഗത ബസ് സർവീസ് സാധ്യമാക്കുന്ന ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) സമീപജില്ലകളെ ബന്ധിപ്പിച്ച് കൂടുതൽ…

16 minutes ago

ഛത്തീസ്ഗഡിൽ103 മാവോയിസ്റ്റുകൾ കീഴടങ്ങി, തലയ്ക്ക് ഒരു കോടി പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കൂട്ടത്തിൽ

ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ 49 പേർ തലയ്ക്ക് ഒരു…

53 minutes ago

മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; കാണാതായ സുഹൃത്തിനായി തിരച്ചില്‍

കൊച്ചി: പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ…

60 minutes ago

രാമചന്ദ്രഗുഹയ്ക്ക് മഹാത്മാഗാന്ധി സേവാപുരസ്കാരം

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം…

1 hour ago

ഇന്ത്യയിൽനിന്ന് ചൈനയിലേക്ക് നേരിട്ട് വിമാന സർവിസ്; ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കാന്‍ ധാരണ. അഞ്ചു വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന…

10 hours ago