ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ‘കഥ എഴുതുമ്പോൾ’ ഏകദിന സാഹിത്യ സംവാദം ഏപ്രിൽ 6 ന് രാവിലെ 10 മണി മുതൽ കാരുണ്യ ബെംഗളൂരു ഹാളിൽ നടക്കും. എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഷബിത മുഖ്യപ്രഭാഷണം നടത്തും.
ബെംഗളൂരു മലയാളി എഴുത്തുകാരുടെ ഏറ്റവും പുതിയ കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് നടക്കുന്ന ഏകദിന സഹിത്യ സംവാദത്തിൽ
സാഹിത്യ പ്രതിഭകളും എഴുത്തുകാരും കഥകൾ അപഗ്രഥിക്കും. പരിപാടിയുടെ ഭാഗമായി എഴുത്തുകാരില്‍ നിന്നും കഥകള്‍ ക്ഷണിച്ചു. മുമ്പ് പ്രസിദ്ധീകരിക്കാത്ത കഥകൾ 90369 85456 എന്ന നമ്പരിൽ വാട്സ്ആപ്പ് ചെയ്യുകയോ writersforumbangalore@gmail.com ൽ മെയിൽ ചെയ്യുകയോ ചെയ്യാം. കഥകൾ മാർച്ച് 25 നു മുമ്പായി ലഭിച്ചിരിക്കണം. തിരഞ്ഞെടുക്കുന്ന രചനകൾ എഴുത്തുകാർക്ക് വേദിയിൽ അവതരിപ്പിക്കാൻ അവസരം നൽകും.
<BR>
TAGS : BANGALORE WRITERS AND ARTISTS FORUM
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന് ബാലന് ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…