ബെംഗളൂരു : ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്കാരത്തിനായി കൃതികൾ ക്ഷണിച്ചു. ദ്രാവിഡ ഭാഷകളായ മലയാളം, തെലുങ്ക്, തമിഴ്, തുളു ഭാഷകളിൽനിന്ന് കന്നഡയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവലുകൾക്കാണ് പുരസ്കാരം നൽകുന്നത്.
വിവർത്തന പുസ്തകങ്ങൾ 2023, 2024 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതായിരിക്കണം. മൂലകൃതിയും വിവർത്തനത്തിന്റെ മൂന്നു കോപ്പികളും ജൂൺ 20-നു മുൻപ് പ്രസിഡന്റ്, ഡിബിറ്റിഎ, ശ്രീ ഭൈരവേശ്വര നിലയ, ഇമ്മടി ഹള്ളി മെയിൻ റോഡ്, ഹഗദൂരു, വൈറ്റ്ഫീൽഡ്, ബെംഗളൂരു-560066 എന്ന വിലാസത്തിൽ അയയ്ക്കണം. 11,111 രൂപയാണ് പുരസ്കാരത്തുക. സെപ്റ്റംബറിൽ അസോസിയേഷന്റെ നാലാം വാർഷിക സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് സ്ഥാപക പ്രസിഡന്റ് ഡോ. സുഷമാ ശങ്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 9901041889, 8147212724 നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
<br>
TAGS : AWARDS
SUMMARY : literature translation work
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…