മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ തുടർച്ചയായ രണ്ടാംതവണയും കിരീടം ചൂടി ഇറ്റാലിയുടെ ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ. ലോക രണ്ടാം നമ്പർ താരം അലക്സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്നർ ചാമ്പ്യനായത്. സ്കോർ (6-3), 7-6(4), (6-3). സ്വരേവിന് ഒരു പഴുതും നൽകാതെയായിരുന്നു സിന്നറുടെ തുടർച്ചയായ രണ്ടാം കിരീടം.
താരത്തിന്റെ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. 21-ാം നൂറ്റാണ്ടിൽ തുടർച്ചയായി ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ നേടിയ താരങ്ങളുടെ പട്ടികയിൽ ആന്ദ്രെ അഗാസി, റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച് എന്നിവർക്കൊപ്പമെത്താനും സിന്നർക്കായി. സ്വരേവിന് ഇത് മൂന്നാം ഗ്രാൻഡ്സ്ലാം ഫൈനൽ തോൽവിയാണ്. 2024-ൽ ഓസ്ട്രേലിയ ഓപ്പണും യുഎസ് ഓപ്പണിലും സിന്നർ വിന്നറായിരുന്നു. മൂന്ന് ഗ്രാൻഡ്സ്ലാം സ്വന്തമാക്കുന്ന ആദ്യ ഇറ്റാലിയൻ താരം കൂടിയാണ് യാനിക് സിന്നർ.
TAGS: SPORTS | TENNIS
SUMMARY: Yanik Sinner won title in Australian Open tennis
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…
തിരുവനന്തപുരം: സാഹിത്യ- കലാ- സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻഎസ് മാധവന്. ഒരു ലക്ഷം രൂപയും ശിൽപ്പവുമാണ്…