പെർത്ത്: ബോർഡർ ഗവാസ്കർ ടെസ്റ്റിൽ പുതിരാ റെക്കോർഡുമായി യശസ്വി ജയ്‌സ്വാൾ. ആദ്യ ഇന്നിംഗ്‌സിൽ ഓസീസിനെതിരെ അക്കൗണ്ട് തുറക്കുംമുമ്പേ പുറത്തായ യശസ്വി ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. മികച്ച ഷോട്ട് സെലക്ഷനുകളിലൂടെ ക്ഷമയോടെ ബാറ്റ് ചെയ്ത താരം രണ്ടാം ദിനം കളി നിർത്തുമ്പോൾ മറ്റൊരു സെഞ്ച്വറിക്കരികിലാണ്.
രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് പ്രകടനത്തോടെ ജയ്‌സ്വാൾ കടപുഴക്കിയത് ഇതിഹാസ താരങ്ങളുടെ റെക്കോർഡാണ്. ടെസ്റ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പറത്തിയ മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തിന്റെ റെക്കോർഡാണ് ജയ്‌സ്വാൾ തകർത്തത്. 2024ൽ ഇതുവരെ കളിച്ച 12 ടെസ്‌റ്റുകളിൽ നിന്ന് 34 സിക്സുകളാണ് താരം അടിച്ചുകൂട്ടിയത്. 2014ൽ ന്യൂസീലൻഡിനായി ഒമ്പത് മത്സരങ്ങളിൽ നിന്ന് 33 സിക്‌സുകളെന്ന മക്കല്ലത്തിന്റെ നേട്ടമാണ് ജയ്‌സ്വാൾ സ്വന്തം പേരിലാക്കിയത്.
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 2022ൽ 26 സിക്സുകളാണ് താരം നേടിയത്. 2 സിക്‌സറുകള്‍ വീതം നേടിയ ആദം ഗില്‍ക്രിസ്റ്റും (2005) സെവാഗുമാണ് (2008) തൊട്ടടുത്ത സ്ഥാനങ്ങളില്‍. ജയ്‌സ്വാളിന്റെ സൂപ്പർ ഷോയുടെ ബലത്തിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 57 ഓവറിൽ 172 റൺസെന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. 193 പന്തുകൾ നേരിട്ട ജയ്‌സ്വാൾ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 90 റൺസ് നേടി.
TAGS: SPORTS | CRICKET
SUMMARY: Border-Gavaskar Trophy, Yashasvi Jaiswal Surpasses Brendon McCullum
ഡൽഹി: ജമ്മുകാശ്മീര്‍ മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ സത്യപാല്‍ മാലിക് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഡല്‍ഹിയിലെ റാം മനോഹര്‍…
കൊച്ചി: നടൻ കൃഷ്‌ണകുമാറിന്റെ മകള്‍ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചു.…
തിരുവനന്തപുരം: കേരളത്തിലെ സ്വർണവിലയില്‍ വൻ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 74960 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നല്‍കേണ്ടത്. ഒരു…
തിരുവനന്തപുരം: ക്ലാസ് മുറികളില്‍ നിന്ന് 'പിൻബെഞ്ചുകാർ' എന്ന സങ്കല്‍പ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ സങ്കല്‍പം ഒരു…
ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ട സമുച്ചയത്തിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അഞ്ച് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു. ചെങ്കോട്ടയുടെ ആക്സസ് കണ്‍ട്രോള്‍ പോയിന്റിന്…
ബെംഗളൂരു: നഗരത്തിൽ തെരുവ് നായ ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ എല്ലാ വാർഡുകളിലും നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങാൻ ബിബിഎംപിയോടു ലോകായുക്ത ഉത്തരവിട്ടു.…