Categories: KARNATAKATOP NEWS

പോക്സോ കേസ്; അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി യെദിയൂരപ്പ

ബെംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി. ഈ വർഷം മാർച്ചിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കർണാടക പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) മുമ്പാകെ യെദിയൂരപ്പ ഹാജരായത്.

ജൂൺ 12ന് അന്വേഷണത്തിന് ഹാജരാകാൻ യെദിയൂരപ്പക്ക് സിഐഡി സമൻസ് അയച്ചിരുന്നു. എന്നാൽ യെദിയൂരപ്പ ഹാജരാകാതിരുന്നതോടെ അന്വേഷണസംഘം അദ്ദേഹത്തിന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് കർണാടക ഹൈക്കോടതി ഇടപെട്ടാണ് അറസ്റ്റ് തടഞ്ഞത്.

തന്റെ പിതാവിന് നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അന്വേഷണം നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും യെദിയൂരപ്പയുടെ മകനുമായ ബി.വൈ. വിജയേന്ദ്ര പറഞ്ഞു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് 17കാരിയുടെ അമ്മയാണ് യെദിയൂരപ്പക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.

മാർച്ച് 14 ന് ബെംഗളൂരുവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മാർച്ച് 15ന് അന്വേഷണത്തിനായി കേസ് സിഐഡിക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. എന്നാൽ പരാതിക്കാരി കഴിഞ്ഞമാസം അർബുദ ബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു.

TAGS: KARNATAKA| YEDIYURAPPA
SUMMARY: BS yediyurappa presents before cid team on pocso case

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

5 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

6 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

7 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

8 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

8 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

9 hours ago