ബെംഗളൂരു: പോക്‌സോ കേസിൽ മുൻകൂർ ജാമ്യം തേടി കർണാടക ഹൈക്കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ്. യെദ്യൂരപ്പ.
സഹായം ചോദിച്ചെത്തിയ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിലാണ് നീക്കം. ബെംഗളൂരു സദാശിവനഗർ പോലീസ് സ്‌റ്റേഷനിലാണ് ഇത് സംബന്ധിച്ച് കേസ് രജിസ്‌റ്റർ ചെയ്‌തത്.
കേസിൽ യെദ്യൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റും സിഐഡി പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ മകൾ പീഡിപ്പിക്കപ്പെട്ടുവെന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മ മാർച്ച് 14നാണ് പരാതി നൽകുന്നത്. തുടർന്ന് പൊലീസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പിന്നീട് കേസിൻ്റെ അന്വേഷണം സിഐഡിക്ക് കൈമാറി. എന്നാൽ പരാതി നൽകിയ യുവതി അസുഖത്തെ തുടർന്ന് അടുത്തിടെ മരിച്ചു.
പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യെദ്യൂരപ്പ നേരത്തെ തന്നെ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അപേക്ഷ ഇതുവരെ കോടതി പരിഗണിച്ചിട്ടില്ല.
TAGS: YEDIYURAPPA| HIGHCOURT| KARNATAKA
SUMMARY: BS yeddyurappa approaches court for anticipatory bail in pocso case
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…