രേണുകസ്വാമി കൊലപാതകം; കുറ്റമേൽക്കാൻ കൊലയാളികൾക്ക് ദർശൻ പണം നൽകിയതായി കണ്ടെത്തൽ

ബെംഗളൂരു: രേണുകസ്വാമി കൊലപാതകത്തിൽ നടൻ ദർശൻ ക്വട്ടേഷൻ നൽകിയതായി സ്ഥിരീകരിച്ച് പോലീസ്. ദർശൻ, പവിത്ര ഗൗഡ എന്നിവരുൾപ്പടെയുള്ള 13 പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതി മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് കൊലപാതക ആസൂത്രണത്തിന്റെ വിശദവിവരങ്ങളുള്ളത്. രേണുക സ്വാമിയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടൻ ചിത്രദുർഗയിലെ ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകരുടെ സഹായം തേടിയതെന്നു പോലീസ് വ്യക്തമാക്കി.

ഫാൻസ്‌ അസോസിയേഷൻ ചിത്രദുർഗ ജില്ലാ അധ്യക്ഷൻ രാഘവേന്ദ്രയുമായി ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും റിപ്പോർട്ടില്‍ പറഞ്ഞു. രാഘവേന്ദ്രയുടെ സഹായത്തോടെയാണ് രേണുക സ്വാമിയെ ദർശൻ സമീപിച്ചത്. സ്ത്രീയെന്ന വ്യാജേന ഫോണിലൂടെ സംസാരിച്ച് രേണുക സ്വാമിയെ വലയിലാക്കിയ രാഘവേന്ദ്രയുടെ സഹായികൾ ഇദ്ദേഹത്തെ ബെംഗളുരുവിലേക്കു തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നഗരത്തിലെ ആർആർ നഗറിലെ വിജനമായ ഷെഡിൽ കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തിയെന്നാണു വിവരം . കൊലപാതകത്തിനുശേഷം മൃതദേഹം ഉപേക്ഷിച്ച് പ്രതികൾ പലവഴിക്കു പോകുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയർന്നുവരാതിരിക്കാൻ ദർശൻ കൊലയാളിസംഘത്തിലെ നാലുപേർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റ് രാഘവേന്ദ്ര വഴിയാണ് പണമെത്തിച്ചത്.

രാഘവേന്ദ്രയെ കസ്റ്റഡിയിലെടുത്തതോടെ നടൻ ദർശന്റെയും പവിത്ര ഗൗഡയുടെയും പേരുകൾ പോലീസിനു ലഭിക്കുകയായിരുന്നു. ഇതോടെയായിരുന്നു കന്നഡ സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടനും നടിയും അറസ്റ്റിലായത്. രണ്ടുപേർക്കും കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളതായി സംശയിക്കുന്നതായും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

TAGS: DARSHAM| CRIME| KARNATAKA
SUMMARY: Actor darshan paid money to quotation for killing renukaswamy says police

Savre Digital

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

6 hours ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

6 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

7 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

8 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

8 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

9 hours ago