14 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശ കർണാടകയിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും സംസ്ഥാനത്തെ 14 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ബീദർ, കലബുർഗി, വിജയപുര, റായ്ച്ചൂർ, കൊപ്പാൾ, ഗദഗ്, ഉത്തര കന്നഡ, ശിവമോഗ്ഗ, ഉഡുപ്പി, ചിക്കമഗളൂരു, ദക്ഷിണ കന്നഡ, ഹാസൻ, കുടക്, മൈസൂരു എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം തീരദേശ കർണാടക, മലനാട്, തെക്കൻ ഉൾനാടൻ കർണാടകയിലെ ചില ജില്ലകളിലാണ് മഴയുടെ ശക്തി കൂടുതലായി അനുഭവപ്പെടുക. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ശിവമൊഗ്ഗ ചിക്കമഗളൂരു, ഹാസൻ, കുടക് ഉൾപ്പെടെയുള്ള ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ചെറുനദികളിലും തോടുകളിലും ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും കുന്നിടിച്ചിലിനും സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചു.

അറബിക്കടലിൽ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലിലുള്ളവർ സുരക്ഷിത തുറമുഖങ്ങളിലേക്ക് മടങ്ങണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽത്തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും പൊതുജനങ്ങളും തീരപ്രദേശങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ജില്ലാ ഭരണകൂടങ്ങൾ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവയെ സജ്ജമാക്കിയിട്ടുണ്ട്. റോഡുകളിൽ വെള്ളക്കെട്ട്, മരങ്ങൾ കടപുഴകി വീഴൽ, വൈദ്യുതി തടസ്സം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കാനും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കാനു ദേശീയ കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അഭ്യർഥിച്ചു.
SUMMARY: Yellow alert in 14 districts; Heavy rain likely in coastal Karnataka in the next few hours

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കോട്ടയത്ത് കളനാശിനി കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ കളനാശിനി കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു....

ബെംഗളൂരു– മൈസൂരു എക്സ്പ്രസ്‌വേയുടെ എൻട്രി, എക്സിറ്റ് കവാടങ്ങൾ പൂട്ടി എൻഎച്ച്എഐ; നാട്ടുകാരുടെ പ്രതിഷേധം ശക്തം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ആക്സസ്-കൺട്രോൾഡ് ഹൈവേയിലെ ബിഡദി, രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളിലെ താൽക്കാലിക...

വെമ്പായത്ത് ബാറിൽ സംഘർഷം; പെട്രോൾ ഒഴിച്ചു തീകൊളുത്തി, നാലുപേർക്ക് പൊള്ളലേറ്റു

വെമ്പായം: തിരുവനന്തപുരം വെമ്പായത്ത് ബാറിൽ സംഘർഷം. ഇരു സംഘങ്ങൾ തമ്മിലുണ്ടായ അടിപിടിക്കിടെയാണ്...

മഴക്കുറവ് രൂക്ഷം; കർണാടകയിലെ 158 താലൂക്കുകളില്‍ വരൾച്ചാഭീഷണി

ബെംഗളൂരു: സംസ്ഥാനത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായതോടെ കർണാടകയിലെ 158 താലൂക്കുകൾക്ക്...

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

ബെംഗളൂരു: മൈസൂരുവിലെ ബില്ലിക്കരെയില്‍ കഴിഞ്ഞ വര്‍ഷം വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന...

പാ​ര്‍​ല​മെന്റ് വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച തുടങ്ങി ഓഗസ്റ്റ് 13...

സിജെപിയുടെ പാർലമെന്റ് മാർച്ച്‌ ഇന്ന്; അനുമതി നിഷേധിച്ച് ഡൽഹി പോലീസ്, നിരോധനാജ്ഞ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ...

എംബാപ്പെക്ക് ഗോൾഡൻ ബൂട്ട്; മെസ്സിക്ക് ഹാട്രിക്കില്ല

മിയാമി: ഫിഫ ലോകകപ്പ് 2026ന്റെ ഗോൾഡൻ ബൂട്ട് ഫ്രഞ്ച് നായകനും സ്‌ട്രൈക്കറുമായ...

Related Articles

Popular Categories