ചെന്നമ്മ ദേവഗൗഡയ്ക്ക് വിടനല്‍കാനൊരുങ്ങി കന്നഡ നാട്; സംസ്കാരം സംസ്ഥാന ബഹുമതികളോടെ നാളെ ഹാസനിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവെഗൗഡയുടെ സംസ്കാരച്ചടങ്ങുകൾ നാളെ (ജൂലൈ 20) സ്വദേശമായ ഹാസനിലെ ഹോളേനരസിപൂരില്‍ സംസ്ഥാന ബഹുമതികളോടെ നടക്കും. മുൻ മന്ത്രി എച്ച്.ഡി. രേവണ്ണയുടെ ഹോളേനരസിപൂരിലെ വസതിയിൽ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി ഭൗതികശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെന്നമ്മ ദേവെഗൗഡ ശനിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അവർക്ക് 89 വയസ്സായിരുന്നു. മൃതദേഹം ആദ്യം ബെംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് ഹാസനിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.

സംസ്ഥാന ബഹുമതികളോടെ മാവിനകെരെയിലെ രംഗനാഥ സ്വാമി ബേട്ടയുടെ താഴ്‌വരയിലുള്ള കുടുംബ ഭൂമിയിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. ദേവഗൗഡയുടെ ജന്മസ്ഥലമായ ഹരദനഹള്ളിക്ക് സമീപമാണ് മാവിനകരെയിലെ രംഗനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചടങ്ങിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി ഹാസൻ ജില്ലയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകൾ നടക്കുന്ന പ്രദേശത്തെ മദ്യശാലകൾ താൽക്കാലികമായി അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. പൊതുസമാധാനം നിലനിർത്തുന്നതിനും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ നടപടി.

1954-ലാണ് ചെന്നമ്മ ദേവെഗൗഡയും എച്ച്. ഡി. ദേവെഗൗഡയും വിവാഹിതരായത്. മുൻ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമി ഉൾപ്പെടെ നാല് ആൺമക്കളും രണ്ട് പെൺമക്കളുമുള്ള കുടുംബത്തിന്റെ കരുത്തായി അവർ പതിറ്റാണ്ടുകളോളം നിലകൊണ്ടു. രാഷ്ട്രീയ രംഗത്ത് സജീവമാകാതെ ലളിതമായ ജീവിതം നയിച്ച അവർ ദേവെഗൗഡയുടെ പൊതുജീവിതത്തിന് ശക്തമായ പിന്തുണ നൽകിയ വ്യക്തിയെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്.

ചെന്നമ്മയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ രാജ്യം പങ്കുചേരുന്നുവെന്നും അവരുടെ ആത്മാവിന് നിത്യശാന്തി നേർന്നും നേതാക്കൾ സന്ദേശങ്ങൾ പുറത്തിറക്കി.
SUMMARY: Karnataka prepares to bid farewell to Chennamma; Funeral with state honours in Hassan

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

സിക്കിം തുരങ്കപാത മണ്ണിടിച്ചിൽ; മ​ര​ണം എ​ട്ടാ​യി, കാണാതായവരിൽ കോട്ടയം സ്വദേശിയും, രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ മ​ര​ണം എ​ട്ടാ​യി. ഒട്ടേറെ പേർ...

വീര്യം ചോരാതെ പാറ്റകൾ; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ കവാടം മണ്ണിടിച്ചിലിൽ അടഞ്ഞ്...

Related Articles

Popular Categories