ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ബെംഗളൂരുവിൽ. യെല്ലോ ലൈൻ മെട്രോയുടെ ഭാഗമായിരിക്കും പുതിയ സ്റ്റേഷൻ. ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായി മാറുക. 39 മീറ്ററാണ് മെട്രോ സ്റ്റേഷൻ്റെ ഉയരം. 2025 ജനുവരി അവസാനത്തോടെ പുതിയ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായി ഇത് മാറും. യാത്രക്കാർക്കായുള്ള എല്ലാവിധ സൗകര്യങ്ങളും സ്റ്റേഷനിൽ സജ്ജമാക്കും. അടിപ്പാത, ഫ്ലൈ ഓവർ, ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉണ്ടാകും. ആയിരക്കണക്കിന് ദൈനംദിന യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സൗകര്യങ്ങൾ സഹായകരമാണെന്നാണ് പ്രതീക്ഷ.
ബിടിഎം ലേഔട്ട്, സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി എന്നിവയടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകാൻ സാധിക്കുന്ന തരത്തിലാണ് സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. നഗരത്തിൻ്റെ വ്യാവസായിക, പാർപ്പിട മേഖലകളിലെ കണക്റ്റിവിറ്റി വർധിപ്പിക്കുന്ന യെല്ലോ ലൈൻ 5,745 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കുന്നത്. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള 19.15 കിലോമീറ്ററിൽ 16 സ്റ്റേഷനുകൾ ഉണ്ടാകും.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru’s Yellow Line to soon have India’s tallest metro station
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…