ദുബായ്: ദുബായില്‍ നിന്ന് മുംബൈയിലേക്ക് വെറും രണ്ട് മണിക്കൂറിലെത്താന്‍ അതിവേഗ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ വരുന്നു. യു.എ.ഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ആണ് മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന അണ്ടർ വാട്ടർ ട്രെയിൻ പദ്ധതി നടപ്പാക്കുന്നത്.
മുംബൈയിൽ നിന്ന് ഫുജൈറയിലേക്കാണ് നിർദിഷ്ട പദ്ധതി. ഇന്ധനം ഉൾപ്പെടെയുള്ള ചരക്കുകളും ഇത്തരം ട്രെയിനുകളിൽ കൊണ്ടുപോകാൻ സാധിക്കും. ഫുജൈറയിൽ നിന്ന് മുംബൈയിലേക്ക് എണ്ണയെത്തിക്കാനും ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ശുദ്ധജലം എത്തിക്കാനും പദ്ധതിക്ക് സാധിക്കുമെന്ന് നാഷണൽ അഡൈ്വസർ ബ്യൂറോ ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നു.
നിലവില്‍ യു.എ.ഇയില്‍നിന്നു വിമാനത്തില്‍ ഇന്ത്യയിലെത്താന്‍ നാല് മണിക്കൂറാണ് വേണ്ടത്. അതിവേഗ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ വരുന്നതോടെ ഇത് രണ്ട് മണിക്കൂറായി കുറയും. ഇതോടെ വിമാനങ്ങളെ ആശ്രയിക്കുന്നത് കുറയും. കൂടാതെ ക്രൂഡ് ഓയില്‍ പോലുള്ള വസ്തുക്കള്‍ കൊണ്ടുപോകുന്നതുള്‍പ്പെടെ ഇന്ത്യക്കും യു.എ.ഇക്കും ഇടയിലുള്ള വ്യാപാരം കൂടുതല്‍ മെച്ചപ്പെടും. യാത്രക്കും ചരക്കുനീക്കത്തിനും ഉപകരിക്കുമെന്നതിനാല്‍ ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല, റെയില്‍ കടന്നുപോകുന്ന ഇതരരാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കണ്‍സള്‍ട്ടന്റ് അബ്ദുല്ല അല്‍ ഷെഹി വ്യക്തമാക്കി. ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന തരത്തിലാണ് ട്രെയിനുകൾ വിഭാവനം ചെയ്തിട്ടുള്ളത്.
പദ്ധതിക്ക് അനുമതി ലഭിച്ചാൽ, സാങ്കേതിക-എഞ്ചിനീയറിങ് വെല്ലുവിളികൾക്കായി മാത്രം ശതകോടി ഡോളറുകൾ ആവശ്യമായി വരും. കടലിനടിയിലൂടെ അതിവേഗ റെയില്‍ ശൃംഖല സ്ഥാപിക്കലാണ് പ്രധാന വെല്ലുവിളി. ഇതിനായി സാധ്യതാ പഠനവും പരിശോധനയും പാത കടന്നുപോകുന്ന രാജ്യങ്ങളുടെ സഹകരണവും വേണം. പദ്ധതിക്ക് ഇരുരാജ്യങ്ങളുടെയും അനുമതി ലഭിച്ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2030-ല്‍ സര്‍വീസ് ആരംഭിക്കാനാണ് അധികൃതരുടെ നീക്കം.
<BR>
TAGS : UNDERWATER RAIL PROJECT
SUMMARY : You can reach Mumbai from Dubai in two hours; UAE company with underwater train project
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിനി കെ.വി.വിനയ (26) ആണ്…
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ കല്ലായി ഡിവിഷനില്‍ സംവിധായകൻ വി.എം. വിനുവിന് പകരക്കാരനെത്തി. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബൈജു കാളക്കണ്ടിയാണ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസില്‍ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റില്‍. സ്വർണ്ണകൊള്ളയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ…