LATEST NEWS

പുഴയിൽ ഒ​ഴുക്കിൽപെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: പുഴയിൽ ഒ​ഴുക്കിൽപെട്ട ബന്ധുവിന്റെ കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. പാറക്കടവ് എളവൂർ സ്വദേശി കൊടുമ്പിള്ളി വീട്ടിൽ ജോഷിയുടെ മകൻ കൃഷ്ണനാണ് (30) മരിച്ചത്. ചാലക്കുടിപ്പുഴയിൽ അന്നനാട് ആറങ്ങാലിക്കടവിൽ ഞായറാഴ്ച രാവിലെയാണ് അപകടം.

അമ്മയുടെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു കൃഷ്ണൻ. ബന്ധുവായ കുട്ടി പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൃഷ്ണൻ അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണൻ പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കൾ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: മിനി. സഹോദരൻ: അഖിൽ.
SUMMARY: Young man dies tragically while trying to save child who was swept away in river

NEWS DESK

Recent Posts

ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര…

10 minutes ago

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എൻ. വിജയകുമാറിനെ കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തെ എസ്‌ഐടി…

31 minutes ago

വിസ്മയ കേസ് പ്രതി കിരണിനെ വീടുകയറി ആക്രമിച്ച സംഭവം; നാല് പേര്‍ക്കെതിരെ കേസ്

കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ മര്‍ദിച്ച്‌ നാലംഗ സംഘം. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം.…

1 hour ago

ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് തിരഞ്ഞെടുപ്പില്‍ ജയം

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിയായ ശ്രീകാന്ത് പങ്കാർക്കർ മഹാരാഷ്ട്രയിലെ ജല്‍ന മുനിസിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. സ്വതന്ത്ര…

2 hours ago

അതിജീവിതയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ്; രഞ്ജിത പുളിക്കൻ അറസ്റ്റില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിനി രഞ്ജിത…

3 hours ago

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് പായ വിരിച്ച്‌ കിടന്നുറങ്ങി; യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാൻ ഇട്ട് കിടന്ന് ഉറങ്ങിയ ആള്‍ പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്.…

4 hours ago