LATEST NEWS

വിസ്മയ കേസ് പ്രതി കിരണിനെ വീടുകയറി ആക്രമിച്ച സംഭവം; നാല് പേര്‍ക്കെതിരെ കേസ്

കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ മര്‍ദിച്ച്‌ നാലംഗ സംഘം. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കള്‍ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയും ചെയ്തു.

തുടര്‍ന്നു പുറത്തേക്ക് ചെന്ന കിരണിനെ മര്‍ദിക്കുകയായിരുന്നു. അടിച്ച്‌ താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നു. മുമ്പും പലപ്പോഴും യുവാക്കളുടെ സംഘങ്ങള്‍ ബൈക്കുകളില്‍ വീടിനു മുന്നിലെത്തി വെല്ലുവിളിച്ച്‌ പോകാറുണ്ടായിരുന്നു. കണ്ടാല്‍ അറിയുന്നവരായ നാലു പേര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിനു ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.

നിലമേല്‍ കൈതോട് സ്വദേശിയും ബിഎഎംഎസ് വിദ്യാര്‍ഥിയുമായിരുന്ന വിസ്മയ (24) സ്ത്രീധന പീഡനത്തെ തുടര്‍ന്നു 2021 ജൂണ്‍ 21നു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസിലാണ് ഭര്‍ത്താവായ മുന്‍ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ കോടതി 10 വര്‍ഷം തടവിനു ശിക്ഷിച്ചത്. സുപ്രീംകോടതിയില്‍ നിന്നും ജാമ്യം നേടിയ ശേഷം സ്വന്തം വീട്ടിലാണ് കിരണ്‍ കഴിയുന്നത്.

SUMMARY: Vismaya case: Kiran, accused in house attack, booked against four people

NEWS BUREAU

Recent Posts

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; 9 കുറ്റങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷം പുതിയ നോട്ടീസ് നല്‍കി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്…

5 minutes ago

അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവര്‍ന്നു

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…

1 hour ago

കനത്ത ചൂട്; കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു

കൊച്ചി: കൊടുംചൂട് തുടരുന്നതിനിടെ കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയില്‍…

1 hour ago

പാനൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി

കണ്ണൂർ: പാനൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബും…

2 hours ago

എഎപിയില്‍ വൻ പിളര്‍പ്പ്; രാഘവ് ഛദ്ദ ഉള്‍പ്പെടെ മൂന്ന് എംപിമാര്‍ ബിജെപിയിലേക്ക്

ഡല്‍ഹി: ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്. രാജ്യസഭാ എം.പിമാരായ രാഘവ് ഛദ്ദ, അശോക്…

3 hours ago

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ മുണ്ടക്കിത്തോട് വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ലൈസൻസി സതീശനും വിടവാങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ശരീരത്തില്‍…

3 hours ago