രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി നേതാവ് ആർ ശ്രീലേഖക്കെതിരെ പരാതി. പുനലൂരില്‍ നടന്ന ബിജെപി പ്രതിഷേധ ജനസഭയില്‍ സംസാരിക്കവെയായിരുന്നു ശ്രീലേഖയുടെ അധിക്ഷേപ പരമാർശം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളമാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

ശ്രീലേഖയുടെ അധിക്ഷേപ പരാമർശത്തിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. മയക്കുമരുന്ന് ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി കാണിക്കുന്നതെന്നും അപ്പോഴുള്ള താണ്ഡവമാണ് കാണുന്നതെന്നുമാണ് ശ്രീലേഖ പറഞ്ഞത്. രാഹുല്‍ ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പിയെല്ലാം എറിഞ്ഞ് ഡല്‍ഹി മലിനമാക്കുകയാണെന്നും അവർ പരിഹസിച്ചു.

‘അങ്ങ് ഡല്‍ഹിയില്‍ എംഎല്‍എമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികള്‍ ചേർന്ന് പാറ്റകളോടൊപ്പം ചേർന്ന് പ്രക്ഷോഭം നടത്തുകയാണ്. ഈ എസ്‌ഐആർ എന്ന് പറയുന്നത് അടുത്തിടെ വന്ന കാര്യമൊന്നുമല്ല. പാറ്റകള്‍ തെറ്റായ പ്രക്ഷോഭമാണ് മുന്നോട്ടുകൊണ്ടുവന്നിരിക്കുന്നത്. നമ്മുടെ ഭാരതം ജനാധിപത്യരാജ്യമായത് എന്നുമുതലാണോ അന്നുമുതലുള്ള കാര്യമാണ് വോട്ടർ പട്ടിക പുതുക്കലെന്ന് പറയുന്നത്.

എല്ലാ പത്ത് വർഷം കൂടുമ്പോഴും നടക്കാറുള്ള പ്രക്രിയ കൂടിയാണ്. ഇന്റൻസീവ് റിവിഷൻ ആയിരുന്നുവെന്നത് ശരിയാണ്. അനേകം നുഴഞ്ഞുകയറ്റക്കാരുള്ളത് തന്നെയാണ് അതിന് കാരണം. ഗ്യാനേഷ് കുമാറിനോട് യഥാർത്ഥത്തില്‍ നന്ദി പറയുകയാണ് വേണ്ടത്. എല്‍ഡിഎഫ് ഭരിക്കുന്ന കാലത്തെ കേരളത്തില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ചുമതലയുള്ളവർ കൂടിയാണ് ഇക്കാര്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയത്.

എന്നിട്ടിപ്പോള്‍ ഇങ്ങനെ പാറ്റകളോടൊപ്പം പ്രക്ഷോഭം നടത്താൻ നാണമില്ലേ? അവരോടൊപ്പം കോണ്‍ഗ്രസും ചേർന്നിരിക്കുകയാണ്. എന്താണ് അദ്ദേഹം അവിടെ കാണിക്കുന്നത്. മയക്കുമരുന്ന് അമിതമായ അളവില്‍ ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് രാഹുല്‍ നടത്തിക്കൊണ്ടിരിക്കുന്നത്’- എന്നാണ് ശ്രീലേഖ പറഞ്ഞത്.

SUMMARY : Derogatory remarks against Rahul Gandhi; Youth Congress files police complaint against R. Sreelekha

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ; കവച ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 108 ആരോഗ്യ കവച ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ....

നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ 3 കോച്ചുകൾ കത്തി നശിച്ചു; ആളപായമില്ല 

ബെംഗളൂരു: ബെംഗളൂരു യലഹങ്ക രാജാന്നുകുണ്ഡെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾക്ക്...

സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് വ്യാജ ഹണി ട്രാപ്പ് വീഡിയോ പ്രചരിപ്പിച്ച കേസിൽ 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ...

ദസറ യാത്രാതിരക്ക്: ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ 

ബെംഗളൂരു: ദസറ തിരക്ക് മുൻനിർത്തി ബെംഗളൂരുവിൽ നിന്നും സേലം വഴി കണ്ണൂരിലേക്ക്...

Related Articles

Popular Categories