ആലപ്പുഴ: ആലപ്പുഴയില് മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തത്തംപള്ളി സ്വദേശി ലിജോയ് ആന്റണി ആണ് മരിച്ചത്. പുന്നമട രാജീവ് ജെട്ടിയിലാണ് അപകടം. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. ബിജോയിയുടെ ജന്മദിനത്തില് സുഹൃത്തുക്കള്ക്കൊപ്പം ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഭക്ഷണം കഴിക്കാനായി പോയവരാണ് അപകടത്തില്പ്പെട്ടത്.
വാഹനം ഓടിച്ചിരുന്നത് ബിജോയ് ആയിരുന്നു. അപകടം സംഭവിച്ചതോടെ സുഹൃത്തുക്കള് രണ്ട് പേരും നീന്തി രക്ഷപ്പെട്ടിരുന്നു. മാരുതി സ്വിഫ്ട് കാർ ആണ് അപകടത്തില്പ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് ബിജോയിയെ കാറില് നിന്ന് പുറത്തെത്തിച്ചത്. തുടർന്ന് ആലപ്പുഴ ജനറല് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
SUMMARY: Youth dies after car falls into canal in Alappuzha
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില് കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില് പാലിയേക്കരയിലെ ടോള് പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില് നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള് കണ്ടെത്തി. താനൂർ ഉണ്ണ്യാല് അഴീക്കല് കടലില് നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള് കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില് നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ്സ്…