ബെംഗളൂരു: പോലീസ് അപമാര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വിധാൻ സൗധയ്ക്ക് മുമ്പിൽ സ്കൂട്ടറിന് തീകൊളുത്തി യുവാവ്. യശ്വന്ത്‌പുരിൽ താമസിക്കുന്ന ചിത്രദുർഗ ചല്ലക്കരെ സ്വദേശി പൃഥ്വിരാജ് (27) ആണ് തന്റെ സ്വന്തം സ്കൂട്ടറിന് തീവെച്ചത്. തന്നോടും അമ്മയോടും പോലീസ് അപമര്യാദയായി പെരുമാറിയെന്നാണ് ഇയാളുടെ ആരോപണം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.20 ഓടെയാണ് സംഭവം. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. രാജിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ജൂലൈ 2 ന് രാജ് ശിവമോഗയിൽ ട്രെക്കിംഗിന് പോയ രാജ് തിരിച്ചെത്താതിരുന്നതോടെ ഇയാളുടെ അമ്മ ചല്ലക്കരെ പോലീസിൽ പരാതി നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ, പരാതി കൃത്യമായി പരിഗണിക്കാതെ അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ തിരികെ പറഞ്ഞയച്ചു. രാജ് തിരിച്ചെത്തി ഇക്കാര്യം അറിഞ്ഞപ്പോൾ പോലീസിനെ കണ്ട് കാര്യം തിരക്കാൻ ശ്രമിച്ചെങ്കിലും, പോലീസ് തന്നെ അകാരണമായി മർദിക്കുകയായിരുന്നുവെന്ന് രാജ് ആരോപിച്ചു.
പോലീസിന്റെ പ്രവൃത്തിയെ മറ്റുള്ളവർക്ക് മുമ്പിൽ തുറന്നുകാട്ടാനാണ് പ്രതിഷേധത്തിന്റെ ഭാഗമായി താൻ സ്കൂട്ടറിന് തീവച്ചതെന്ന് രാജ് പറഞ്ഞു. സംഭവത്തിൽ ബിഎൻഎസ് വകുപ്പുകൾ പ്രകാരം വിധാൻ സൗധ പോലീസ് കേസെടുത്തു.
TAGS: BENGALURU | FIRE
SUMMARY: Chitradurga man torches his scooter opposite to Vidhana Soudha in Bengaluru
ചെന്നൈ: : പ്രശസ്ത തമിഴ് നടൻ മദൻ ബോബ്(71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു.…
ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ ഉപയോഗിച്ച് അധികൃതർ. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ നിന്നു രാജരാജേശ്വരി…
തിരുവനന്തപുരം: നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍…
ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. 84 വയസ്സുകാരിയായ അന്നമ്മയെ കൊലപ്പെടുത്തിയതിനാണ്…
ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 2 പേരെ ബെംഗളൂരു പോലീസ്…