Categories: KERALATOP NEWS

ലഹരി അടങ്ങിയ മരുന്ന് നല്‍കിയില്ല; മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്ത് യുവാക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ലഹരി അടങ്ങിയ മരുന്ന് നല്‍കാത്തിതിന് മെഡിക്കല്‍ ഷോപ്പ് അടിച്ചുതകർത്തു. ഡോക്ടർമാരുടെ കുറിപ്പില്ലാതെ മരുന്ന് നല്‍കില്ലെന്ന് ജീവനക്കാർ മറുപടി നല്‍കിയതില്‍ പ്രകോപിതരായാണ് മെഡിക്കല്‍ സ്റ്റോർ തകർത്തത്. നെയ്യാറ്റിൻകരയിലേ അപ്പോളോ മെഡിക്കല്‍ ഷോപ്പാണ് യുവാക്കള്‍ തകർത്തത്.

ലഹരി സാന്നിധ്യമുള്ള മരുന്നാണ് യുവാക്കള്‍ ആവശ്യപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മൂന്ന് യുവാക്കളാണ് ആക്രമണത്തിന് പിന്നില്‍. മെഡിക്കല്‍ ഷോപ്പിന്റെ മുന്നില്‍ നിർത്തിയിട്ട ബൈക്കും തകർത്തു. കത്തി ഉപയോഗിച്ച്‌ ജീവനക്കാരെ യുവാക്കള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS : LATEST NEWS
SUMMARY : Youths attack medical shop for not providing intoxicating medicine

Savre Digital

Recent Posts

ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കും; അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു: ബിബിഎംപിയെ 5 ചെറുകോർപറേഷനുകളാക്കി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രേറ്റ് ബെംഗളൂരു ബില്ലിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു സമർപ്പിച്ചു.…

7 minutes ago

ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ പാഠപുസ്തകങ്ങളിലും സ്കൂള്‍ മതിലുകളിലും രേഖപ്പെടുത്തണം

ബെംഗളൂരു: കർണാടകയിൽ പാഠപുസ്തകങ്ങളിലും സ്കൂളുകളുടെ മതിലുകളിലും ചൈൽഡ് ഹെൽപ് ലൈൻ നമ്പർ ആയ 1098 എന്ന നമ്പർ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി.…

24 minutes ago

ബെംഗളൂരുവിൽ വൻ ലഹരിവേട്ട: 4.5 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാർ അറസ്റ്റിൽ

ബെംഗളൂരു: രാജനകുണ്ഡെയിൽ 4.5 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാരെ പോലീസ് അറസ്റ്റ് ചെയ്തു. അലാസൊനി…

46 minutes ago

ദുര്‍മന്ത്രവാദം ആരോപിച്ച് ബിഹാറിൽ ഒരു കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി

പട്‌ന: ബിഹാറിലെ പുര്‍ണിയയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ…

47 minutes ago

‘മഞ്ഞുമ്മൽ ബോയ്‌സ്‌’ സാമ്പത്തിക തട്ടിപ്പ്‌; നടൻ സൗബിൻ ഷാഹിറിനേയും പിതാവിനെയും ചോദ്യംചെയ്‌തു

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിൽ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ചോദ്യംചെയ്‌തു. പറവ ഫിലിംസ്‌ പാർട്ണർമാരായ…

55 minutes ago

ടെക്സസ് മിന്നൽ പ്രളയം; മരണം 104, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

ടെക്‌സസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്സസിലെ മിന്നൽപ്രളയത്തിൽ 104 പേർ മരിച്ചതായി സ്ഥിരീകരണം. മിസ്റ്റിക് ക്യാമ്പിലുണ്ടായിരുന്ന 27 പേർ മരിച്ചു. പതിനൊന്ന്…

1 hour ago