ബെംഗളൂരു: ബെംഗളൂരുവിൽ ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യൂട്യൂബർ പിടിയിൽ. ബൊമ്മനഹള്ളിയിലെ യൂട്യൂബർ ഷാഫിയാണ് അറസ്റ്റിലായത്. ശുചിത്വം പാലിക്കാത്തതിന് ബിബിഎംപിയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഷാഫി ബേക്കറി ഉടമകളിൽ നിന്നും പണം വാങ്ങിയിരുന്നത്.
ഇതുവരെ 50ഓളം ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തി 50,000 രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. ബിബിഎംപിയിൽ പരാതി നൽകിയാൽ അവരുടെ ട്രേഡ് ലൈസൻസ് റദ്ദാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രജാപര എന്നതാണ് ഷാഫിയുടെ യൂട്യൂബ് ചാനൽ. കഴിഞ്ഞ ദിവസം ഹുളിമാവ് അക്ഷയ് നഗറിലെ ബേക്കറിയിലെത്തി ഉടമയിൽ നിന്നും ഇയാൾ 10,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ഉടമ രമേഷ് പോലീസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
TAGS: BENGALURU | ARREST
SUMMARY: YouTuber arrested for threatening bakery owners in Bengaluru
ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…
കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി…
തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാപൂരമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ നാളെ തിരിതെളിയും. രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ…
ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി…
കോട്ടയം: ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്.…
ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ…