LATEST NEWS

‘ദിവ്യഗർഭം’ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ

തിരുവനന്തപുരം: മലപ്പുറം കൊളത്തൂരിൽ സിദ്ധൻ ചമഞ്ഞ് പീഡനം നടത്തിയ യൂട്യൂബ് ചാനൽ ഉടമ പിടിയിൽ. ദിവ്യ ഗർഭം വാഗ്‌ദാനം ചെയ്ത് യുവതിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. മലപ്പുറം ഉദിരം പൊയിൽ സ്വദേശി സജിൽ ചെറുപാണക്കാടിനെയാണ് തിരുവനന്തപുരം നെടുമങ്ങാട് നിന്നും കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. ‘മിറാക്കിൾ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമയാണ് പ്രതി.

കൽപകഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പീഡനക്കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിലെ പരാതിക്കാരിയായ യുവതിയുടെ ബന്ധുവിനെയാണ് സൗഹൃദം സ്ഥാപിച്ച് പിന്നീട് പീഡിപ്പിച്ചത്. ദിവ്യഗര്‍ഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ആഭിചാരക്രിയ ചെയ്യാനെന്ന വ്യാജേന യുവതിയുടെ വാടക വീട്ടിലെത്തിയ പ്രതി അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പരാതി ഉയർന്നതോടെ നാടുവിടുകയായിരുന്നു. നെടുമങ്ങാട് ഒളിവിൽ കഴിയവെ അവിടെ എത്തിയാണ് പോലീസ് കസ്റ്റഡിലെടുത്തത്.

ആഭിചാരക്രിയ ചെയ്ത് തരാമെന്ന് പറഞ്ഞ് ഇയാൾ പലരിൽ നിന്നും പണം തട്ടിയെന്നും പീഡിപ്പിച്ചെന്നും നിരവധി പേർ പോലീസിനെ ഫോൺ വഴി അറിയിച്ചിട്ടുണ്ട്. ഇവരോട് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകാൻ പോലീസ് ആവശ്യപ്പെട്ടു.
SUMMARY: YouTuber arrested for raping woman by promising ‘divine pregnancy’

NEWS DESK

Recent Posts

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

19 minutes ago

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയില്‍

ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്‌…

1 hour ago

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

2 hours ago

അംബാനിയെ വീഴ്ത്തി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…

3 hours ago

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

4 hours ago

കടുത്ത ചൂട് തുടരുന്നു; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…

4 hours ago