LATEST NEWS

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ് ആരിക്കാടി സ്വദേശി മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്. മംഗലാപുരം വിമാനത്താവളത്തില്‍ വച്ചാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വിമാനം ഇറങ്ങിയതിന് പിന്നാലെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വിദേശത്ത് വച്ചായിരുന്നു പീഡനം. ശാലു കിംഗ് മീഡിയ, ശാലു കിംഗ്സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍. സമൂഹ മാദ്ധ്യമങ്ങളില്‍ തമാശ നിറഞ്ഞ വിഡിയോകളിലൂടെയാണ് ശ്രദ്ധ നേടിയത്. വിദേശത്ത് താമസിച്ച്‌ പഠിക്കുന്ന 14 കാരി ഇയാളുടെ ഇൻസ്റ്റഗ്രാം ആരാധികയാണെന്ന് പറയപ്പെടുന്നു.

SUMMARY: YouTuber Shalu King arrested for sexually assaulting 14-year-old girl

NEWS BUREAU

Recent Posts

സംവിധായകന്‍ കെ മധുവിനെ കെ എസ്‌ എഫ്‌ ഡി സി ചെയര്‍മാനായി നിയമിച്ചു

തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ കെ. മധുവിനെ നിയമിച്ചു. ചലച്ചിത്രവികസന കേര്‍പ്പറേഷന്‍ അംഗമായിരുന്നു മധു. മുന്‍ ചെയര്‍മാന്‍…

3 hours ago

ചത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലും ഏറ്റുമുട്ടല്‍; 7 മാവോയിസ്റ്റുകളെ വധിച്ചു

ന്യൂഡൽഹി: ചത്തീസ്ഗഡിലും ഝാർഖണ്ഡിലും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്ന് എകെ…

3 hours ago

പാലോട് രവി ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് രാജി. പാലോട് രവി…

4 hours ago

കനത്ത മഴ; നെടുമ്പാശേരിയില്‍ 3 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

കൊച്ചി: മഴ കനത്തതിനെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ശനിയാഴ്ച രാവിലെ 11.15ന്…

5 hours ago

സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പൂരി തല്ലി നടി; വീഡിയോ

മുംബൈ: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിര്‍മാതാവിനെ ചെരുപ്പ് കൊണ്ട് അടിച്ച് നടി. ‘സോ ലോങ്ങ്‌ വാലി’ എന്ന സിനിമയുടെ…

5 hours ago

വയനാട്ടില്‍ കനത്ത മഴ; റിസോര്‍ട്ട്, ഹോം സ്റ്റേകളിൽ പ്രവേശനം നിരോധിച്ചു

കൽപ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തതിനാലും ജില്ലയിലെ റിസോർട്ട്, ഹോം സ്റ്റേകളിൽ പ്രവേശനം…

6 hours ago